Friday January 19, 2018
Latest Updates

സ്‌നോഫാള്‍ :റോഡുകളില്‍ മോശം സ്ഥിതി തുടരുന്നു; അപകടങ്ങള്‍ക്കും കുറവില്ല കാലാവസ്ഥാദുരിതത്തില്‍ പൂട്ടിയ സ്‌കൂളുകള്‍ ഇന്ന് തുറക്കും

സ്‌നോഫാള്‍ :റോഡുകളില്‍ മോശം സ്ഥിതി തുടരുന്നു; അപകടങ്ങള്‍ക്കും കുറവില്ല കാലാവസ്ഥാദുരിതത്തില്‍ പൂട്ടിയ സ്‌കൂളുകള്‍ ഇന്ന് തുറക്കും

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ അതിശൈത്യത്തില്‍ അല്‍പ്പം കുറവുണ്ടായെങ്കെിലും രാജ്യത്ത് യെല്ലോ മുന്നറിയിപ്പ് നിലനില്‍ക്കുമെന്ന് മെറ്റ് എറാന്‍ അറിയിച്ചു.മൈനസ് എട്ടില്‍ നിന്നും താപനില മൈനസ് 4ലെത്തിയിട്ടുണ്ട്. കിഴക്കന്‍ മേഖലയിലായിരിക്കും ഏറെ തണുപ്പ് അനുഭവപ്പെടുക.അതേസമയം പല റോഡുകളിലും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യൂകെ ശൈത്യത്തിന്റെ കൊടിപിടിയിലാണ്.നോര്‍ത്തേണ്‍ അയര്‍ലണ്ട് ഇപ്പോഴും മഞ്ഞു പെയ്യുകയാണ്.
ലണ്ടന്‍ അടക്കമുള്ള നഗരങ്ങളില്‍ മൂന്ന് ഡിഗ്രിയില്‍ താഴെയാണ് താപനില.

അയര്‍ലണ്ടില്‍ ദുരിത കാലാവസ്ഥയെ തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുക്കുകയും ചെയ്തിരുന്നു.എന്നാല്‍ സ്‌കൂളുകള്‍ നാളെ തുറക്കുമെന്ന് ആര്‍ടിഇ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡിലെ മോശം സ്ഥിതിയും മദ്യപിച്ചുള്ള ഡ്രൈവിംഗും വാഹനാപകടങ്ങളുടെ എണ്ണം ഗണ്യമാക്കി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു.

രാജ്യത്തൊട്ടാകെ നിരവധി റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ പലയിടത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയുമുണ്ടായി.ഡിസംബറിലെ ആദ്യ പത്ത് ദിവസങ്ങളില്‍ വാഹനാപകടത്തിനിടയാക്കിയതിന് ഗാര്‍ഡ 2606 പേരെ അറസ്റ്റുചെയ്തു. ഇവരില്‍ ഭൂരിപക്ഷവും മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും ഗാര്‍ഡ അറിയിച്ചു.2016ല്‍ ഇതേ കാലയളവില്‍ 243 അപകടങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുമ്പില്‍ പോകുന്ന വാഹനവുമായി അകല്‍ച്ച സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്നും എ എ ഓര്‍മ്മിപ്പിച്ചു.രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥിതി അപകടകരമാണ്.മഞ്ഞുവീഴ്ചയിലും, താപനിലയിലും ചെറിയ കുറവുണ്ടായിട്ടുള്ളത് റോഡുകളുടെ കാര്യത്തില്‍ നേരിയ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്.എന്നിരുന്നാലും സെക്കണ്ടറി റോഡുകളും ഷെല്‍റ്റേഡ് ഏരിയയിലും അനേകം റൂട്ടുകളില്‍ സ്നോയും ഐസും തുടരുകയാണ്.

ഗോള്‍വേയുടെ പല ഭാഗങ്ങളിലും റോഡുകളുടെ സ്ഥിതി വളരെ അപകടകരമാണ്.അതിനാല്‍ ലോഫ്രിയ, പോര്‍ടുമ്ന, പഴയ അറ്റ്ലോണ്‍ റോഡിലെ ബല്ലിനാസ്ലോ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

പട്ടണത്തിന് ചുറ്റുമുള്ള റോഡുകള്‍ മഞ്ഞുപുതഞ്ഞു കിടക്കുകയാണെന്നും ഓണ്‍ഷാനണിലെ സ്ഥലങ്ങളില്‍ ഫ്രോസ്റ്റുണ്ടെന്നും മാനോര്‍മമിടണ്‍ ഗാര്‍ഡാ സ്റ്റേഷന്‍ അറിയിച്ചു.എന്നാല്‍ മേയോ ഭാഗങ്ങളില്‍ സ്ഥിതിഗതികള്‍ ഭേദമുണ്ട്.എന്നാല്‍ എന്‍ 17ല്‍ ഇപ്പോഴും സ്ലിപ്പറി നിലനില്‍ക്കുന്നു, ക്ലോറിമോറിസ്, ഫോക്സ്ഫോര്‍ഡ്, സ്വിന്‍ഫോര്‍ഡ് ,കെല്ല്സ്,ഓള്‍ഡ് കാസില്‍ റോഡ്,(ആര്‍163)എന്നിവിടങ്ങളില്‍ മഞ്ഞ് മൂടിയ നിലയിലാണ്.റോഡിന്റെ മോശം അവസ്ഥ കാരണം വിക്ലോയിലെ സല്ലി ഗ്യാപ് മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

Scroll To Top