Monday November 20, 2017
Latest Updates

സ്‌നേഹത്തിന്റെ സ്വാന്തന സ്പര്‍ശവുമായി ഇന്ത്യ ഫെസ്റ്റിന് സ്ലൈഗോയില്‍ സമാപനം 

സ്‌നേഹത്തിന്റെ സ്വാന്തന സ്പര്‍ശവുമായി ഇന്ത്യ ഫെസ്റ്റിന് സ്ലൈഗോയില്‍ സമാപനം 

സ്ലൈഗോ:ജീവിക്കാന്‍ അവസരം തന്ന നാടിനു സ്വാന്തന സ്പര്‍ശമേകുന്നതിനു ജാതിയും ,മതവും ,ഭാഷയും പ്രശ്‌നമല്ലെന്നു പ്രവര്‍ത്തിയിലൂടെ തെളിയിച്ചുകൊണ്ട് ഇന്ത്യ ഫെസ്റ്റിന് സ്ലൈഗോയില്‍ സമാപനം.

പരിപാടിയുടെ അവസാനം പ്രസിഡണ്ട് അനിര്‍ബാന്‍ ബാഞ്ചയും ,സെക്രട്ടറി സുരേഷ്.സി.പിള്ളയും ചേര്‍ന്ന് €6138 ന്റെ ചെക്ക് നോര്‍ത്തുവെസ്‌റ് ഹോസ്‌പൈസ് മാനേജര്‍ നൂലാ ഗിനെലിക്കു കൈ മാറിയപ്പോള്‍ തെളിഞ്ഞത് കാരുണ്യത്തിന്റെ കൈയൊപ്പ്.കണ്ണീരൊപ്പുന്നതിനു ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പം എന്ന സന്ദേശം ചെക്കിലൂടെ കൈമാറിയപ്പോള്‍ ആദരപൂര്‍വം സദസ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചു .

അയര്‍ലണ്ടിന്റെ വടക്കു പടിഞ്ഞാറു പ്രദേശങ്ങളില്‍ അര്‍ബുദ രോഗികള്‍ക്ക് മികച്ചരീതിയില്‍ സ്വാന്തന ചികില്‍സ നല്‍കി വരുന്ന നോര്‍ത്തുവെസ്‌റ് ഹോസ്‌പൈസ് എന്ന സ്ഥാപനത്തിന്റ്‌റെ ധനശേഖരണാര്‍ത്ഥമാണ് അസോസിയേഷന്‍ ,ഇന്ത്യ ഫെസ്റ്റ് ’17 സംഘടിപ്പിച്ചത്.

പ്രതികൂല കാലാവസ്ഥയിലും 650 ഓളം പേരെ പങ്കെടുപ്പിക്കാനായത് അസോസിയേഷന്റെ സംഘടനാ മികവായി.ഡബ്ലിനുള്‍പ്പെടെ അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഇന്ത്യക്കാരെ സ്ലൈഗോയിലെത്തിക്കാന്‍ സംഘാടകര്‍ക്കു സാധിച്ചു .

സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അരീനയിലാണ് ഈ സംഗീത -നൃത്ത സായാഹ്നം അരങ്ങേറിയത് .അയര്‍ലണ്ടിലെ പ്രമുഖ ബാന്‍ഡായ സോള്‍ ബീറ്റ്‌സ്‌ന്റെ ഗാനമേളയും ,’മുദ്ര’ നൃത്ത വിദ്യാലയത്തിന്റെ വിവിധ നൃത്ത രൂപങ്ങളും ,കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റും ,ഉത്തരേന്ത്യയുടെ ഡാന്‍ഡിയയും ഇഴുകിച്ചേര്‍ന്ന ഈ കലാസായാഹ്നം ആസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്നു .

പ്രവര്‍ത്തനത്തിന്റെ പതിനൊന്നു വര്‍ഷം പൂര്‍ത്തിയാക്കിയ അസോസിയേഷനിലെ,മൂന്ന് നഴ്‌സുമാര്‍ അകാലത്തില്‍ അര്‍ബുദ ബാധിതരായി മരണമടഞ്ഞതും നോര്‍ത്തുവെസ്‌റ് ഹോസ്‌പൈസിനു ധനശേഖരണം നടത്തുവാന്‍ അസോസിയേഷനെ പ്രേരിപ്പിച്ച ഒരു ഘടകമാണ്.

മുപ്പതില്‍പ്പരം പേരടങ്ങുന്ന കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ ശ്രമഫലമാണ് ഇന്ത്യാ ഫെസ്റ്റ് ’17 .
ഇന്ത്യന്‍ എംബസ്സി ,സ്ലൈഗോ കൗണ്ടി കൌണ്‍സില്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ ,സര്‍ക്കാരേതര സംഘടനകളും പരിപാടിക്കു പിന്തുണയുമായുണ്ടായിരുന്നു.ബിന്ദു നായരായിരുന്നു പരിപാടിയുടെ അവതാരക.

നേരിട്ടും,അല്ലാതേയും പരിപാടിയില്‍ ഭാഗഭാക്കായ ഏവര്‍ക്കും സെക്രട്ടറി സുരേഷ്.സി.പിള്ള അസോസിയേഷന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു.

വാര്‍ത്ത:ബെബില്‍ പഞ്ഞിക്കാട്ടില്‍ 
P R O
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ

Scroll To Top