Saturday May 27, 2017
Latest Updates

സ്‌കോട്ട്‌ലണ്ട് സ്വതന്ത്രരാഷ്ട്രമാകുന്നതിന് അനുകൂലമായി വോട്ട് ചെയ്താല്‍ സാമ്പത്തിക അസ്ഥിരത ഉണ്ടാകുമെന്ന് ഐ എം എഫ്

സ്‌കോട്ട്‌ലണ്ട് സ്വതന്ത്രരാഷ്ട്രമാകുന്നതിന് അനുകൂലമായി വോട്ട് ചെയ്താല്‍ സാമ്പത്തിക അസ്ഥിരത ഉണ്ടാകുമെന്ന് ഐ എം എഫ്

വാഷിങ്ങ്ടണ്‍ : സ്‌കോട്ട്‌ലണ്ട് സ്വതന്ത്ര രാഷ്ട്രമാകുന്നതിനുള്ള ജനഹിത പരിശോധനയില്‍ സ്‌കോട്ടിഷ് ജനത അനുകൂലമായി വോട്ട് ചെയ്താല്‍ അസ്ഥിരത ഉണ്ടാകുമെന്ന് ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്). പ്രധാനമായും സാമ്പത്തിക രംഗത്താണ് ഐ എം എഫ് അസ്ഥിരത പ്രവചിക്കുന്നത്. സ്‌കോട്ട്‌ലണ്ട് സ്വതന്ത്ര രാഷ്ട്രമായിക്കഴിഞ്ഞാല്‍ ഏത് കറന്‍സി ഉപയോഗിക്കും എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐ എം എഫ് സാമ്പത്തിക അസ്ഥിരത പ്രവചിക്കുന്നത്.

സ്‌കോട്ട്‌ലണ്ട് സ്വതന്ത്ര രാഷ്ട്രമാകുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഐ എം എഫ് മുന്നറിയിപ്പ് നല്‍കുന്നു. ഐ എം എഫിന്റെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ഐ എം എഫ് വക്താവ് വില്യം മുറെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കോട്ട്‌ലണ്ട് യുകെ വിടുന്നത് ബ്രിട്ടന്റെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുമോ എന്നാ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമായാല്‍ പുതിയ ഒരു സാമ്പത്തിക നയത്തിലേക്ക് മാറേണ്ടി വരും നയം എന്തായിരിക്കുമെന്ന് കൃത്യതയില്ല.

സ്‌കോട്ട്‌ലണ്ട് പുതിയ സാമ്പത്തിക ക്രമത്തിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന വിപണിയുടെ വിപരീത പ്രതികരണം ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രവചിക്കുന്നില്ലെന്നും ഐ എം എഫ് വക്താവ് പറഞ്ഞു. സെപ്റ്റംബര്‍ 18 നാണ് സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമാകുന്നതിനുള്ള ജനഹിത പരിശോധന.

Scroll To Top