Sunday April 30, 2017
Latest Updates

സ്‌കൂള്‍ സ്റ്റാര്‍സ് 2013ല്‍ ആഞ്ജല മേരി ജോസിന് തിളക്കമാര്‍ന്ന ജയം

സ്‌കൂള്‍ സ്റ്റാര്‍സ് 2013ല്‍ ആഞ്ജല മേരി ജോസിന് തിളക്കമാര്‍ന്ന ജയം

ഡബ്ലിന്‍ :വിവിധ രാജ്യക്കാരായ 1100 കുട്ടികള്‍ പങ്കെടുത്ത സ്‌കൂള്‍ സ്റ്റാര്‍ 2013 മത്സരത്തിന്റെ ഫൈനല്‍ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിനിയ്ക്ക് അഭിമാനാര്‍ഹമായ വിജയം.അയര്‍ലണ്ടിലെ നമ്പര്‍ വണ്‍ ടാലന്റ്റ് ഷോ എന്നാണ് സ്‌കൂള്‍ സ്റ്റാര്‍ മത്സരങ്ങള്‍ അറിയപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിലായി നടന്ന ഓഡിഷന്‍ , ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മത്സരങ്ങളില്‍ കൂടി തിരഞ്ഞെടുത്ത 32 കുട്ടികള്‍ പങ്കെടുത്ത ഫൈനല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത് ആഞ്ജല മേരി ജോസ് എന്ന കൊച്ചുമിടുക്കി.

ദ്രോഗെഡ സെന്റ് മേരീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഞ്ജല .ദ്രോഗെഡ ബ്ലാക്ക് ബുഷില്‍ താമസിക്കുന്ന ജോസ് ജോസഫിന്റെയും, നൈസി ജോസിന്റെയും മകളാണ്HHH

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സെസില്‍ ഗുരു ധന്യ കിരണിന്റെ ശിക്ഷണത്തില്‍ ആണ് ആഞ്ജല , ഭരതനാട്യം, കുച്ചിപുടി , മോഹിനിയാട്ടം , ഫോക്ക് ഡാന്‍സ് ,സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ അഭ്യസിക്കുന്നത്KKK

അയര്‍ലണ്ടിലെ വിവിധ വേദികളില്‍ ഇതിനോടകം തന്നെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി

Scroll To Top