Tuesday August 22, 2017
Latest Updates

സ്‌കൂള്‍ കലോത്സവം:കോഴിക്കോടും പാലക്കാടും സ്വര്‍ണ്ണകിരീടം പങ്കിട്ടു 

സ്‌കൂള്‍ കലോത്സവം:കോഴിക്കോടും പാലക്കാടും സ്വര്‍ണ്ണകിരീടം പങ്കിട്ടു 

കോഴിക്കോട്: 55 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടും പാലക്കാടും സ്വര്‍ണകിരീടം പങ്കിട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 916 പോയന്റ് നേടിയാണ് ഇരു ജില്ലകളും കിരീടം പങ്കിട്ടത്.

അവസാന ദിനത്തില്‍ കനത്ത മത്സരമാണ് ഇരു ജില്ലകളും നടത്തിയത്. ഓരോ പോയന്റും പുറത്തുവരുമ്പോഴും ഇരു ജില്ലകളും തമ്മിലുള്ള അന്തരം കുറഞ്ഞും കൂടിയും ഒപ്പത്തിനൊപ്പവും നിന്നു. തൃശൂര്‍ 899 പോയന്റും കണ്ണൂര്‍ 889, മലപ്പുറം 870, എറണാകുളം 860 പോയന്റും നേടി.

തുടര്‍ച്ചയായി ഒന്‍പതാം തവണ കിരീടത്തില്‍ മുത്തമിടാന്‍ കോഴിക്കോടിന് സാധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം സ്വന്തം തട്ടകത്ത് കിരീടം തട്ടിയെടുത്തവരുടെ നാട്ടില്‍ കിരീടം പങ്കിടാന്‍ പാലക്കാടിനും സാധിച്ചു.

Scroll To Top