Thursday September 21, 2017
Latest Updates

സ്‌കൂളുകളിലെ മത വിവേചനത്തിനെതിരെ ജനകീയ മുന്നേറ്റം 

സ്‌കൂളുകളിലെ മത വിവേചനത്തിനെതിരെ ജനകീയ മുന്നേറ്റം 

ഡബ്ലിന്‍ :മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ജനകീയ മുന്നേറ്റം .ഹുമനിസം അയര്‍ലണ്ട് എന്ന മനുഷ്യാവകാശ സംഘടനയാണ് മതേതര സ്വഭാവമുള്ളവരോട് അയര്‍ലണ്ടിലെ ചിത മത സംഘടനകള്‍ അസഹിഷ്ണുത പുലര്‍ത്തുന്നതായി ആരോപിച്ചു രംഗത്തെത്തിയത്.

മാമോദിസ സ്വീകരിക്കാത്ത കുട്ടികളോടുള്ള ചില കത്തോലിക്കാ സ്‌കൂളുകളുടെ വിവേചനമാണ് സംഘടന ആദ്യമായി ഉയര്‍ത്തി കാട്ടുന്നത്.ഇത്തരത്തില്‍ വിവേചനം നടക്കുന്നുണ്ടോ എന്നറിയാനായി ഒരു സര്‍വേയും ഇവര്‍ സംഘടിപ്പിച്ചിരുന്നു. സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനം പേരും കുട്ടികളെ മാമോദിസ മുക്കുന്നത് സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടിയാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ അറുപത് ശതമാനവും തങ്ങള്‍ മതപരമായ ചടങ്ങിന്റെ ഭാഗമായി തന്നെയാണ് മാമോദിസ മുക്കുന്നതെന്നാണ് അഭിപ്രായപ്പെട്ടത്

ഹ്യുമനിസം അയര്‍ലണ്ട് ഡയറക്ടര്‍ ബ്രിയാന്‍ വൈറ്റ്‌സൈഡും കാത്തലിക് കമന്റ് പ്രതിനിധി ഡോ. ഫ്രാങ്ക് ഹേര്‍ളുമാണ് സര്‍വേ ഫലം പുറത്തുവിട്ടത്.

Scroll To Top