Monday February 27, 2017
Latest Updates

സ്വര്‍ഗത്തില്‍ നിന്നും താലിബാന്‍ ഞങ്ങളെ നരകത്തിലെത്തിച്ചു’ :മലാല അയര്‍ലണ്ടിനോട് സംസാരിക്കുന്നു

സ്വര്‍ഗത്തില്‍ നിന്നും താലിബാന്‍ ഞങ്ങളെ നരകത്തിലെത്തിച്ചു’ :മലാല അയര്‍ലണ്ടിനോട് സംസാരിക്കുന്നു

ടിപ്പററി: താലിബാന്റെ വധശ്രമത്തിനു പാത്രമാകെണ്ടിവന്ന പാകിസ്ഥാനി പെണ്‍കുട്ടി അയര്‍ലെന്റിലെ ഏറ്റവും മികച്ച സമാധാന അവാര്‍ഡ് ഏറ്റുവാങ്ങി. ഹിംസയ്ക്ക് ഇപ്പോഴും മാനുഷിക അവകാശങ്ങള്‍ക്ക് നേരെ വിജയം വരിക്കനാകില്ലെന്നു അവള്‍ പറഞ്ഞു.

പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി മലാല യൂസഫ്സായ്‌ ടിപ്പററി സമാധാന സമ്മാനം ഏറ്റുവാങ്ങി. താലിബാന്റെ തോക്കിന്‍ കുഴളില്‍നിന്നും നെറ്റിയിലേക്ക് വന്നുകയറിയ വെടിയുണ്ടയ്ക്ക് ജീവിതം അടിയറവു വെക്കാതെ മലാല വേദിയിലേക്ക് കയറി.

ടിപ്പററി സമാധാന അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. 400ല്‍ പരം ആളുകള്‍ അടങ്ങുന്ന സദസിനെ സാക്ഷിയാക്കി അവള്‍ അവാര്‍ഡ് സ്വീകരിച്ചു.

ടിപ്പററിയില്‍ വച്ച് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇത്. ഇത്തരം ഒരു അവാര്‍ഡിന് എന്നെ തിരഞ്ഞെടുത്തതില്‍ എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു.’ അവള്‍ പറഞ്ഞു.

ഇനിയുള്ള കാലം താലിബാന്‍റെ വധശ്രമത്തില്‍നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി എന്നനിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനായി പോരാടി എന്ന രീതിയില്‍ അറിയപ്പെടാനാണ് ആഗ്രഹം എന്നും മലാല പറഞ്ഞു.

കഴിഞ്ഞ മാസം തന്റെ 16 മത് ജന്മദിനം ആഘോഷിച്ച മലാല ഇപ്പോള്‍ യുകെ.യിലാണ്. പാകിസ്താനിലെ സ്വാത് വാലിയിലുള്ള തന്റെ വീട് മിസ്സ്‌ ചെയ്യുന്നുണ്ടെന്നും, എവിടെ ആയാലും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതും എന്നും മലാല പറഞ്ഞു.

ലോകത്ത് സമാധാനം സൃഷ്ട്ടിക്കാന്‍ വിദ്യാഭ്യാസം കൊണ്ട് കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് മലാല.

യുദ്ധമില്ലാതാക്കുക മാത്രമല്ല, പേടികൂടാതെ ജീവിക്കാന്‍ കഴിയുക എന്നത് കൂടിയാണ് സമാധാനം. സ്വാത് വാലി എന്ന ഞങ്ങളുടെ സ്വര്‍ഗത്തില്‍ നിന്നും ഞങ്ങളെ ഒരു നരകത്തിലേക്ക് കൊണ്ടിടുകയാണ് താലിബാന്‍ ചെയ്തത്. പക്ഷെ, വിദ്യാഭ്യാസം തീര്ച്ചയ്യയും മാറ്റം കൊണ്ടുവരും.’ അവള്‍ പറഞ്ഞു.

വിദ്യാഭ്യാസം എന്ന അവകാശത്തിനു വേണ്ടി പോരാടുന്ന ഏവര്‍ക്കും മലാലയുടെ ധൈര്യം ഒരു മുതല്‍കൂട്ടാണെന്ന് ടിപ്പററി പീസ്‌ കണ്‍വെന്ഷന്‍ ഓഫീസര്‍ മാര്‍ട്ടിന്‍ ക്യുന്‍ പറഞ്ഞു.

‘മലാല, നിങ്ങള്‍ ഇരുട്ടിലെ വെളിച്ചമാണ്. നിങ്ങളുടെ നിശബ്ദദ താലിബാന് സമാധാനം അല്ല സമാധാനക്കേടാണ് നല്കാന്‍ പോകുന്നത്.’ മാര്‍ട്ടിന്‍ പറഞ്ഞു. ഗാല്‍വെയിലെ മൌണ്ട് ബെല്ല്യുവിലുള്ള ഹോളി റോസറി കോളേജ് കൊയറില്‍ അവളെ പ്രകീര്‍ത്തിച് എഴുതിയ ഗീതം മലാലയെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

ദ ഫ്ലവര്‍ ഓഫ് പാകിസ്ഥാന്‍’ എന്ന് പേരിട്ടിരിക്കുന്ന പാട്ട് എഴുതിയത് ടീച്ചറായ ഈമന്‍ ക്യുന്‍ ആണ്. വെക്സ്ഫോര്‍ദിലെ ഫ്രഡ് കര്‍ട്സ് ക്രിസ്ടല്‍ കൊണ്ട് നിര്‍മിച്ച സമാധാനത്തിന്റെ പ്രതീകമായ പ്രാവിനെ ഇവര്‍ക്ക് നല്‍കിയിരുന്നു.

മലാല ഒരു മാതൃക ആണെന്ന് വ്യാവസായിക വകുപ്പ് മന്ത്രി ജോ കൊസേല്ലോ പറഞ്ഞു. അവകാശ സംരക്ഷണത്തിനായി ഒറ്റയ്ക്ക് പോരാടിയ മലാലയുടെ ധൈര്യത്തെ അദ്ദേഹം പ്രസംസിച്ചു. വിഷമതകളും കഷ്ട്ടപ്പാടുകളും നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയില്‍ പിടിച്ചുനിന്നു പോരാടിയത് അഭിനന്ദനാര്‍ഹമാണ്.’ അദ്ദേഹം പറഞ്ഞു.

തീവ്രവാദികളുടെ ഭീഷണി ഉള്ളതിനാല്‍ സുരക്ഷാനടപടികള്‍ ശകതമാക്കിയിരുന്നു. പാകിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കെണ്ടാതിനെ കുറിച്ച് പരസ്യമായി ബ്ലോഗ്‌ ചെയ്തപ്പോഴാണ് താലിബാന്‍ മലാലയ്ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.

കഴിഞ്ഞ വര്ഷം ഒക്ടോബര്‍ 9നു സ്കൂള്‍ ബസ് തടഞ്ഞുനിര്‍‍ത്തി മലാലയ്ക്ക് നേരെ വേദി ഉതിര്‍ക്കുകയായിരുന്നു. തലയോട്ടിയിലേക്ക് വെടിയുണ്ട തുളഞ്ഞു കയറിയിരുന്നു. പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് കൊണ്ട് അവളുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ അവിടെ ഉള്ള ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. തലയോട്ടിയില്‍ സര്‍ജറി ആവശ്യമായതിനാല്‍ അവിടെ നിന്നും യുകെ യിലേക്ക് കൊണ്ടുവരികയായിരുന്നു.

തലയോട്ടിയെ സംരക്ഷിക്കാനും കോക്ളിയര്‍ ഉറപ്പിച്ചു നിര്താനുമായി ഇപ്പോള്‍ ഒരു ടൈറ്റാനിയം പ്ലേറ്റ് തലയ്ക്കകത്ത് ഉറപ്പിച്ചിരിക്കുകയാണ്.

അയര്‍ലണ്ടിന്റെ ‘ബിക്കോസ് ഐ അം എ ഗേള്‍’ എന്ന വിദ്യാഭ്യാസ പ്രസ്ഥാനത്തിനായി അവള്‍ തന്റെ അവാര്‍ഡ് മാറ്റിവച്ചു. ലോകത്തില്‍ എല്ലയിടതുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യതിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനും മലാലയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

 

Scroll To Top