Monday July 16, 2018
Latest Updates

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം,ജോര്‍ജ് കണ്ണാടിക്കല്‍ പ്രസിഡണ്ട് ,ഫിലിപ്പ് ജേക്കബ് സെക്രട്ടറി 

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം,ജോര്‍ജ് കണ്ണാടിക്കല്‍ പ്രസിഡണ്ട് ,ഫിലിപ്പ് ജേക്കബ് സെക്രട്ടറി 

ഡബ്ലിന്‍:ഐറിഷ് ലീഗില്‍ ഏഴാം വര്‍ഷത്തിലേക്കു കടക്കുന്ന സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം.ജോര്‍ജ് കണ്ണാടിക്കല്‍ ജോര്‍ജിനെ ക്ലബ്ബിന്റെ പ്രസിഡണ്ടായും ഫിലിപ്പ് ജേക്കബിനെ സെക്രട്ടറിയും ക്ലബ്ബ് ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

ആല്‍വിന്‍ ഐസക്കിനെ ട്രഷറര്‍ ആയും മനോജ് ജേക്കബിനെ ടീം മാനേജറായും ജനറല്‍ ബോഡി തിരഞ്ഞെടുത്തു.

ഷിജു നായര്‍ (അസ്സോസിയേറ്റ് സെക്രട്ടറി)ജിനു ജോര്‍ജ്(എക്‌സിക്യൂട്ടീവ് മെമ്പര്‍)ബില്‍സണ്‍ കുരുവിള(എക്‌സിക്യൂട്ടീവ് മെമ്പര്‍) ബെന്‍ലീ അഗസ്റ്റിന്‍ (ടീം ഒന്നിന്റെ ക്യാപ്റ്റന്‍) ജിംസണ്‍ ജോസഫ് (ടീം രണ്ടിന്റെ ക്യാപ്റ്റന്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ജോര്‍ജ് കണ്ണാടിക്കല്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഒന്‍പത് അംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്.രണ്ട് വര്‍ഷ കാലത്തേക്കാണ്കമ്മിറ്റിയുടെ കാലാവധി.

നിരവധി വെല്ലുവിളികളെ അതിജീവിച്ച് വിജയ പാതയില്‍ കുതിയ്ക്കുന്ന ക്ലബ്ബില്‍ അന്‍പതോളം അംഗങ്ങളാണ് ഉള്ളത്.

ഡോണബെറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കില്‍ ആണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.എല്ലാമലയാളി സുഹൃത്തുക്കളുടെയും സഹകരണവും പ്രോത്സാഹനവും തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു .പുതുതായിക്ലബ്ബില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന നമ്പരിലോ ഈമെയിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫിലിപ്പ് ജേക്കബ് -0872633364

ഇമെയില്‍ :swordscricketclub@yahoo.com

Scroll To Top