Monday August 20, 2018
Latest Updates

സ്വോര്‍ഡ്സില്‍ നിന്നും മെട്രോ റയിലില്‍ സാന്‍ഡിഫോര്‍ഡിലെത്താന്‍ 50 മിനുട്ട്,25 സ്റ്റേഷനുകള്‍, ഡബ്ലിനിലെ ഗതാഗതകുരുക്കുകള്‍ക്ക് പരിഹാരമായി പുതിയ പദ്ധതിയ്ക്ക് രൂപരേഖയായി 

സ്വോര്‍ഡ്സില്‍ നിന്നും മെട്രോ റയിലില്‍ സാന്‍ഡിഫോര്‍ഡിലെത്താന്‍ 50 മിനുട്ട്,25 സ്റ്റേഷനുകള്‍, ഡബ്ലിനിലെ ഗതാഗതകുരുക്കുകള്‍ക്ക് പരിഹാരമായി പുതിയ പദ്ധതിയ്ക്ക് രൂപരേഖയായി 

ഡബ്ലിന്‍:പുതിയതായി നിര്‍മ്മിയ്ക്കുന്ന 15 സ്റ്റേഷനുകള്‍ കൂടി ചേര്‍ത്തുള്ള ‘മെട്രോ നോര്‍ത്ത് ‘ മെട്രോ ലൈനിന്റെ രൂപരേഖ തയ്യാറാക്കി.സ്വോര്‍ഡ്സില്‍ നിന്നും സാന്ഡിഫോര്‍ഡ് വരെ നീളുന്ന പുതിയ മെട്രോ ലൈന്‍ പൂര്‍ത്തിയാവുന്നതോടെ ഡബ്ലിന്‍ നഗരത്തിലെ ഗതാഗത ക്ലേശങ്ങള്‍ക്കും,ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ പുതിയ മെട്രോ ലൈനിന് രൂപം നല്‍കിയിരിക്കുന്നത്.ഒരു മണിക്കൂറില്‍ ഇരു വശങ്ങളിലേയ്ക്കുമായി മുപ്പതിനായിരം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പുതിയ ലൈന്‍ വഴിയുള്ള സര്‍വീസിന് സാധിക്കും,

പുതിയ മെട്രോ വഴി സിറ്റി സെന്ററില്‍ നിന്നും സ്വോര്‍ഡ്സിലേയ്ക്കു 25 മിനിറ്റിനുള്ളില്‍ എത്താന്‍ സാധിക്കും. സ്വോര്‍ഡ്സി സാന്‍ഡിഫോര്‍ഡിനും ഇടയിലുള്ള യാത്രാ സമയം 50 മിനിറ്റും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും സിറ്റി സെന്റര്‍ വരെയുള്ളതു 20 മിനിറ്റുമാണ്. പുതിയ 15 സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 25 സ്റ്റേഷനുകളാണ് മെട്രോ ലൈനിനു ഉള്ളത്. 30 അധിക ട്രെയിനുകളും ഇറക്കും.ഗ്‌ളാസ്നെവിന്‍,കോളിന്‍സ് അവന്യൂ,ബാലിമൂണ്‍, എന്നി സ്ഥലങ്ങള്‍ വഴിയാണ് പുതിയ റയില്‍ പാത.

അതേസമയം രൂപരേഖ അന്തിമമല്ലെന്നും ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടില്‍ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു.

നോര്‍ത്തിലേക്കും സൗത്തിലേക്കും ഉള്ള ട്രെയിനുകള്‍ക്കു പ്രത്യേക ടണല്‍ ഉള്‍പ്പെടുത്തി ഡ്യൂവല്‍- ടണല്‍ മാതൃകയിലാണ് മെട്രോ രൂപകല്‍പന. പോര്‍ട്ട് ടണലുകളെക്കാള്‍ താരതമ്യേന വലിപ്പം കുറഞ്ഞ മെട്രോ ടണലുകള്‍ വേഗത്തില്‍ പണി തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.

മൂന്നു ബില്യണ്‍ യൂറോയാണ് മെട്രോയുടെ നിര്‍മ്മാണ ചിലവായി കണക്കാക്കുന്നത് . നിര്‍മ്മാണം പൂര്‍ത്തിയാക്കി 2027 ഓടെ സര്‍വീസ് ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷ.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top