Saturday May 27, 2017
Latest Updates

സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് അമ്പത്തിയെട്ടാം സ്ഥാനം

സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് അമ്പത്തിയെട്ടാം സ്ഥാനം

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് അമ്പത്തിയെട്ടാം സ്ഥാനം. സ്വിസ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്നും സ്വിറ്റ്‌സര്‍ലന്‍ഡ് അധികൃതര്‍ അറിയിച്ചു. ഇത് ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത്. ഇന്ത്യ, സ്വിസ് നയതന്ത്രബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇന്ത്യയുമായി കരാറിലായത്.

സ്വിസ് ഗവണ്‍മെന്റാണ് ഇക്കാര്യം സമ്മതിച്ചത്. സ്വിസ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം 14,000 കോടി കവിയുമെന്നാണ് റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ 283 ഓളം ബാങ്കുകളിലാണ് കള്ളപ്പണ നിക്ഷേപമുള്ളത്. ഇന്ത്യയെക്കൂടാതെ 36 ഓളം രാജ്യങ്ങള്‍ കൂടി കള്ളപ്പണ നിക്ഷേപം പുറത്ത് കൊണ്ടുവരാന്‍ സ്വിസ് ഗവണ്‍മെന്റുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.

Scroll To Top