Saturday April 29, 2017
Latest Updates

സ്വാതന്ത്ര്യ ദിനം :ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി 

സ്വാതന്ത്ര്യ ദിനം :ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി 

ന്യൂഡല്‍ഹി:ഇന്ത്യയുടെ അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്ന ഡല്‍ഹിയിലും പരിസരത്തും സുരക്ഷാ സംവിധാനം ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലാണ് കൂടുതല്‍ സുരക്ഷ.കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയില്‍ നിന്നുള്ള ഒരു പ്രധാനമന്ത്രി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്.

പ്രധാനമന്ത്രിക്ക് വിവിധ തീവ്രവാദി സംഘടനകളില്‍നിന്ന് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി പൊലീസില്‍നിന്ന് 10,000 പേരെയും അര്‍ധ സൈനികരെയുമാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 5000 പൊലീസുകാരും സുരക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 
ദ്രുതകര്‍മസേന, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവ ഏത് അടിയന്തര സാഹചര്യവും നേരിടാനാവുന്ന വിധത്തില്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ മാത്രം 200 കാമറകള്‍ സ്ഥാപിച്ചു. 
സ്വാതന്ത്ര്യ ദിന ചടങ്ങ് നടക്കുന്ന പ്രധാന വേദിക്ക് ചുറ്റുമായി 500 കാമറകള്‍ വേറെയും സ്ഥാപിച്ചിട്ടുണ്ട്.
ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമുതല്‍ ശനിയാഴ്ച രണ്ടുവരെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. പ്രധാന തെരുവുകളില്‍ ബാരിക്കേഡുകളും സ്ഥാപിച്ചു.

Scroll To Top