Saturday February 25, 2017
Latest Updates

സ്വവര്‍ഗ വിവാഹം : ജനഹിത പരിശോധന മെയ് മാസത്തില്‍ നടത്തും

സ്വവര്‍ഗ വിവാഹം : ജനഹിത പരിശോധന മെയ് മാസത്തില്‍ നടത്തും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നത് സംബന്ധിച്ച ജനഹിത പരിശോധന അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടത്തും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മെയ് ആദ്യ വാരം ഇത് സംബന്ധിച്ച ജനഹിത പരിശോധന നടക്കും. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ നടപടി ക്രമങ്ങള്‍ തുടങ്ങിയതായി ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അറിയിച്ചു. 

ജനഹിത പരിശോധനയിലെക്ക് അടുക്കും തോറും അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹത്തിനു കൂടുതല്‍ പിന്തുണ ലഭിച്ചു വരുന്നതായാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇപ്‌സോസ് എംആര്‍ഐബി അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം അയര്‍ലണ്ടിലെ 71 ശതമാനം പേര് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്യുമെന്നു വ്യക്തമാക്കി. 17 ശതമാനം പേര്‍ മാത്രമാണ് സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നത്. വോട്ടെടുപ്പ് അടുക്കുന്നതോടെ സ്വവര്‍ഗ വിവാഹത്തിനു പിന്തുണ കൂടുമെന്നാണ് കരുതപ്പെടുന്നത്. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി 35 വയസില്‍ നിന്ന് 21 വയസായി കുറയ്ക്കുന്നതിനുള ജനഹിത പരിശോധനയും മെയ് മാസത്തില്‍ നടക്കും. ഫില്‍ ഹോഗന്‍ ഇയു അഗ്രികള്‍ച്ചര്‍ കമ്മീഷണറായി പോയതിനെ തുടര്‍ന്ന് ഒഴിവ് വന്ന കാര്‍ലോകില്‌ക്കെനി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അന്നേ ദിവസം നടക്കും. അതേസമയം വോട്ട് ചെയ്യുന്നതിനുള്ള പ്രായം 16 വയസായി കുറയ്ക്കുന്നത് സംബന്ധിച്ച ജനഹിത പരിശോധന ഇപ്പോള്‍ നടക്കില്ല.

Scroll To Top