Monday January 23, 2017
Latest Updates

സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹ അനുമതി: ജനഹിത പരിശോധന അടുത്ത വര്‍ഷം

സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹ അനുമതി: ജനഹിത പരിശോധന അടുത്ത വര്‍ഷം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹ അനുമതി നല്‍കുന്നത് സംബന്ധിച്ച ജനഹിത പരിശോധന അടുത്ത വര്‍ഷം നടത്താന്‍ തീരുമാനം. പ്രധാനമന്ത്രിഎന്‍ഡ കെന്നിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വേനല്‍ക്കാലത്ത് ജനഹിതപരിശോധന നടത്താനാണു തീരുമാനം. എന്നാല്‍ ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല.

ഇതിന് മുന്‍പ് നിയമത്തിലെ ചില കടമ്പകള്‍ കൂടി മറികടക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റില്‍ സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസിന്റെ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എന്‍ഡ കെന്നി. കഴിഞ്ഞ ദിവസം
ഡബ്ലിനില്‍ നടന്ന ഗേ പ്രൈഡ് പരേഡിലും സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹ അനുമതി നല്‍കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Scroll To Top