Monday October 15, 2018
Latest Updates

സ്വവര്‍ഗാനുരാഗികളെ തുര്‍ക്കി പോലിസ്, പ്രകടനം നടത്തുന്നതില്‍ നിന്നും തടഞ്ഞു

സ്വവര്‍ഗാനുരാഗികളെ തുര്‍ക്കി പോലിസ്, പ്രകടനം നടത്തുന്നതില്‍ നിന്നും തടഞ്ഞു

ഇസ്താംബൂള്‍ :ഇസ്താംബൂളില്‍ സ്വവര്‍ഗാനുരാഗികളുടെ പ്രകടനം തുര്‍ക്കി പോലിസ് തടഞ്ഞു. മൂന്നുവര്‍ഷമായി ഇസ്താംബുള്‍ ഗവര്‍ണര്‍ നിരോധിച്ചതാണ് ഈ പരിപാടി. വീ മാര്‍ച്ച് എന്ന മുദ്യാവാക്യമുയര്‍ത്തി സെന്‍ട്രല്‍ തക്സിം സ്‌ക്വയറിലേക്ക് മാര്‍ച്ച് നടത്താനുള്ള എല്‍ജിബിടിഐ-പ്രൈഡ് നീക്കമാണ് തടഞ്ഞത്.

പ്രകടനക്കാര്‍ ഇസ്തിക്ലാലില്‍ പ്രവേശിക്കുന്നതു തടയുന്നതിനായി പോലിസ് പലയിടത്തും ബാരിക്കേഡുകളും പരിശോധനാ കേന്ദ്രങ്ങളും തീര്‍ത്തിരുന്നു.പ്രകടനത്തിനെത്തിയവരെന്നു സംശയിക്കുന്നവരെ തിരിച്ചയച്ചു.ചെറി ചെറിയ ഗ്രൂപ്പുകളായി അങ്ങിങ്ങ് തടിച്ചു കൂടിയവരെ പോലിസ് വിരട്ടിയോടിച്ചു.എന്നിട്ടും നൂറോളം വരുന്ന സ്വവര്‍ഗാനുരാഗികള്‍ സമീപത്ത് ഒത്തുചേര്‍ന്നു. കൊട്ടുംപാട്ടുമായി നിലകൊണ്ട അവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. ശാന്തരാക്കാന്‍ നോക്കേണ്ട,ബഹളം വയ്ക്കേണ്ട,സ്വര്‍ഗാനുരാഗികള്‍ നിലനില്‍ക്കും,സ്നേഹം സ്നേഹം,സ്വാതന്ത്ര്യം,അകന്നുപോകുക സര്‍ക്കാരേ…തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്.ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് രേഖപ്പെടുത്തിയ ബാനറും അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

കലാപ നിയന്ത്രണവാഹനങ്ങളും മറ്റും ഇങ്ങോട്ടേക്ക് കുതിച്ചെത്തി.പോലിസ് ഇവര്‍ക്കു നേരെ കണ്ണീര്‍വാതകവും പ്ലാസ്റ്റിക് ബുള്ളറ്റുകളും പ്രയോഗിച്ചു.
മുന്നറിയിപ്പ് അവഗണിച്ചും അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചതിനും അനധികൃതമായി കൂട്ടം കൂടിയതിനുമായി 20ഓളം പേരെ കസ്റ്റഡിയിലെടുത്തതായി തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.പൊതുസമാധാനം മുന്‍നിര്‍ത്തിയാണ് ഗവര്‍ണര്‍ മാര്‍ച്ച് വിലക്കിയത്.മാര്‍ച്ച് നടത്തുന്നതിന് നിയമപരമായി അപേക്ഷ നല്‍കിയിരുന്നില്ലെന്നും വാര്‍ത്താ ഏജന്‍സി പറഞ്ഞു. എന്നാല്‍ ഇത് സംഘാടകര്‍ നിഷേധിച്ചു.വിവിധ വിഭാഗം ആളുകളുടേയും നാഷണലിസ്റ്റ്-മതഗ്രൂപ്പുകളുടേയും ആവശ്യം മുന്‍നിര്‍ത്തിയാണ് മാര്‍ച്ച് നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു.

പ്രകടനങ്ങള്‍ നിരോധിച്ചു കൊണ്ടല്ല ഞങ്ങളെ കൈകാര്യം ചെയ്യേണ്ടതെന്ന് പ്രൈഡ് സംഘാടകര്‍ പറഞ്ഞു.ഭരണഘടനാപരമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ തങ്ങളുടെ സുരക്ഷ സാധ്യമാകൂയെന്ന് പ്രൈഡ് പറഞ്ഞു.നീതിയും തുല്യതയും സ്വാതന്ത്ര്യവുമെല്ലാം അതിലൂടെയേ ഉറപ്പാക്കാനാവൂ.-നേതാക്കള്‍ വിശദീകരിച്ചു.ഒത്തുകൂടലിന് യാദൃശ്ചികമായി വിശുദ്ധ റംസാന്‍ മാസം തിരഞ്ഞെടുത്തതാണ് 2015 മുതല്‍ മാര്‍ച്ച് നിരോധനത്തിന് കാരണമെന്നാണ് പ്രൈഡ് സംഘാടകര്‍ കരുതുന്നത്.

സ്വവര്‍ഗരതിക്കാരോട് യാതോരു വിവേചനവുമില്ലെന്ന് തുര്‍ക്കി സര്‍ക്കാര്‍ പുറത്തു പറയുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ക്കെതിരാണ് സര്‍ക്കാര്‍..2003മുതല്‍ പ്രൈഡ് മാര്‍ച്ച് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.ഒരു ലക്ഷം ആളുകളാണ് 2014ല്‍ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തത്.
2015ല്‍ അവസാന നിമിഷം പ്രഖ്യാപിച്ച വിലക്കിനേ തുടര്‍ന്ന് പോലിസ് ഇടപെടലുണ്ടായി.ജലപീരങ്കിയും ടിയര്‍ ഗ്യാസുമെല്ലാം ഉപയോഗിച്ചാണ് അന്ന് പ്രകടനക്കാരെ തുരത്തിയത്.2016ല്‍ കുര്‍ദിഷ് ഭീകരരുടെ ആക്രമണ ഭീഷണിയെ മുന്‍നിര്‍ത്തി പരിപാടി നിരോധിച്ചു. എന്നിട്ടും പ്രകടനക്കാര്‍ ഒത്തുകൂടാനെത്തിച്ചേരുകയാണ്.

Scroll To Top