Wednesday March 01, 2017
Latest Updates

സ്വര്‍ണ്ണമോഷണത്തിന് തടയിടാന്‍ കാഷിന് പകരം ചെക്ക് കൊടുക്കണമെന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സിലില്‍ പ്രമേയം വരുന്നു ;മണ്ടത്തരമെന്ന് വ്യാപാരികള്‍

സ്വര്‍ണ്ണമോഷണത്തിന് തടയിടാന്‍ കാഷിന് പകരം ചെക്ക് കൊടുക്കണമെന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സിലില്‍ പ്രമേയം വരുന്നു ;മണ്ടത്തരമെന്ന് വ്യാപാരികള്‍

ഡബ്ലിന്‍ : മോഷണം തടയാന്‍ ഗാര്‍ഡയ്ക്ക് കഴിയാത്ത സ്ഥിതിയിലായതോടെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പ്രശ്‌നത്തില്‍ ഇടപെടുന്നു.നഗരമേഖലയില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ നാല്‍പ്പത് ശതമാനം വരെ മോഷണം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍.

‘ഗോള്‍ഡ് ഫോര്‍ കാഷ് ‘എന്ന പേരിലുള്ള നൂറോളം കടകളാണ് സിറ്റി പരിധിക്കുള്ളില്‍ മാത്രമുള്ളത്.സ്വര്‍ണ്ണ മോഷ്ട്ടാക്കളുമായി ഇവരില്‍ ചിലര്‍ക്ക് അവിശുദ്ധ ബന്ധമാണ് ഉള്ളതെന്ന് പരക്കെ ആരോപണമുണ്ടെന്ന് ചില കൗണ്‍സിലര്‍മാര്‍ പറയുന്നു.

ഇത്തരം കടകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.വില്‍പ്പന നടത്താന്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണം മോഷ്ട്ടിച്ചതാണോ എന്ന് തിരിച്ചറിയാനാവില്ലെങ്കിലും അവയ്ക്ക് കാഷിനു പകരം ചെക്കേ വിലയായി നല്‍കാന്‍ പാടുള്ളൂ എന്നൊരു  പ്രമേയം  കൊണ്ടുവരുമെന്നാണ് ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റി വാര്‍ഡിലെ കൌണ്‍സിലര്‍ ക്രിസ്റ്റി ബര്‍ക്കി അഭിപ്രായപ്പെട്ടത്.

എവിടെ നോക്കിയാലും കേള്‍ക്കുന്നത് ഭവനഭേദനമാണ് തെളിവുകള്‍ ഇല്ലതാനും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണംവിറ്റ് കാശാക്കുന്നതാണ് നല്ലതെന്നും അതിനേക്കാള്‍ നല്ല ആശയം അത് ചെക്കാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് ക്രിസ്റ്റി.

ചെക്കാണ് കിട്ടുന്നതെങ്കില്‍ കള്ളന് അതില്‍ പേരെഴുതി ചേര്‍ക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പേരില്‍ ചെക്ക് എഴുതി കിട്ടും എന്നാകുന്നതോടെ കൊള്ളമുതല്‍ വിറ്റാലും പേരെഴുതിയ ചെക്കേ ലഭിക്കു എന്ന തിരിച്ചറിവ് ഇതിലൂടെ കൊള്ളയടിക്കല്‍ കുറയ്ക്കാന്‍ കാരണമാകുമെന്നാണ് അദ്ദേഹത്തിന്‍െ്‌റ നിലപാട്. അടുത്ത കൗണ്‍സില്‍ മീറ്റിംഗില്‍ വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയാണ് കൗണ്‍സിലര്‍.

രാജ്യത്തുടനീളമുളള ഔട്ട്‌ലറ്റുകളില്‍ സ്വര്‍ണ്ണത്തിന് പണം നല്‍കുന്നതാണ് രീതി. ആവശ്യമില്ലെങ്കില്‍ കൂടി ചില ജ്വല്ലറികള്‍ കളവ് മുതല്‍ വാങ്ങാറുണ്ട്. വീട് തകത്ത് സ്വര്‍ണ്ണം കവര്‍ന്നതിന്‍െ്‌റ വാര്‍ത്തകള്‍ ധാരാളമായി കിട്ടാറുണ്ട്. എന്നാല്‍ കളവുമായി ബന്ധപ്പെട്ട് എന്ത് സഹായത്തിന് മുതിര്‍ന്നാലും അത് വിലപ്പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റിയുടെ ആശയം ഏപ്രില്‍ ആദ്യവാരം നടക്കുന്ന കൗണ്‍സില്‍ മീറ്റിംഗില്‍ ചര്‍ച്ചചെയ്യും. തന്‍െ്‌റ നിര്‍ദേശത്തിന് മറ്റു കൗണ്‍സിലര്‍മാരില്‍ നിന്നും മികച്ച പിന്തുണ കിട്ടിയിട്ടുണ്ടെന്നും ജ്വല്ലറി ഉടമകളുമായും വിവരം ചര്‍ച്ച ചെയ്തുകഴിഞ്ഞതായും അവര്‍ക്കും താല്‍പ്പര്യമാണെന്നും ക്രിസ്റ്റി ബര്‍ക്കി പറഞ്ഞു.

എന്നാല്‍ കൌണ്‍സിലിന്റെ നീക്കം വെറും മണ്ടത്തരമാണെന്ന് ചില വ്യാപാരികള്‍ പ്രതീകരിച്ചു.മോഷ്ട്ടിച്ച സ്വര്‍ണ്ണവുമായി കള്ളന്‍ കടയിലെത്തുമ്പോള്‍ പിടിക്കാമെന്ന രീതിയിലുള്ള കാത്തിരിപ്പ് നടത്തുന്നതിന് പകരം ഗാര്‍ഡ ഫോഴ്‌സിനെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ,റസിഡന്‍ട് അസോസിയേഷനുകള്‍ വഴിയും ,മറ്റു സുരക്ഷാ ഏജന്‍സികള്‍ വഴിയും ഉള്ള ബോധവത്കരണം നടത്തുകയുമാണ് ചെയ്യേണ്ടതെന്ന് അവര്‍ പറയുന്നു

.

Scroll To Top