Saturday February 25, 2017
Latest Updates

സ്വര്‍ണ്ണത്തിന് 10000 ഡോളര്‍ വിലവരുമെന്ന പ്രവചനം കേട്ട് വാങ്ങിയവര്‍ക്ക് കഷ്ട്ടകാലം :വില 1000 ഡോളറിലും താഴും

സ്വര്‍ണ്ണത്തിന് 10000 ഡോളര്‍ വിലവരുമെന്ന പ്രവചനം കേട്ട് വാങ്ങിയവര്‍ക്ക് കഷ്ട്ടകാലം :വില 1000 ഡോളറിലും താഴും

ഡബ്ലിന്‍ :സ്വര്‍ണ്ണത്തിന്റെ വിലയിടിയുന്നു. രാജ്യത്താകമാനമുള്ള ആയിരക്കണക്കിനു നിക്ഷേപകര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട് നഷ്ടത്തിന്റെ കയ്പൂനീര്‍ കുടിക്കേണ്ടി വന്നിരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി അയര്‍ലണ്ടിലുള്ള ഒട്ടനവധി നിക്ഷേപകരും ആശ്രയിച്ചതും ലാഭമായിക്കണ്ടതും സ്വര്‍ണ്ണത്തിനെയായിരുന്നു. ആ സമയങ്ങളില്‍ സ്വര്‍ണ്ണം വളരെ സുരക്ഷിതമായ നിക്ഷേപമായിരുന്നു.യൂറോപ്പില്‍ യൂറോയുടെ വില അസ്ഥിരപ്പെടുന്നതും അയര്‍ലണ്ടിന്റെ സാമ്പത്തിക സ്ഥിതിയുടെ തകര്‍ച്ച കണ്ട് വിപണിയിലേയ്ക്ക് പണമിറക്കാതെ സ്വര്‍ണ്ണം വാങ്ങിയവരും നിരാശയിലാണിപ്പോള്‍ .

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ വിലക്കുറവ് നിക്ഷേപകര്‍ക്ക് കനത്ത അടിയായിരിക്കുകയാണ്. യൂറോ നേരിട്ടിരുന്ന പ്രതിസന്ധികള്‍ ഒഴിഞ്ഞുമാറുകയും ചെയ്തിരിക്കുന്നു.

ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1034768 ഗ്രാം ) ഇപ്പോള്‍ 1,241 ഡോളറായി വില താഴ്ന്നിരിക്കുകയാണ്. 2011ലെ സ്വര്‍ണ്ണത്തിന് വില വളരെ അധികമായി ഉയര്‍ന്ന സമയത്തുള്ളതിനേക്കാള്‍ 40ശതമാനത്തതിന്റെ വിലയിടിവാണ് ഇപ്പോള്‍ സ്വര്‍ണ്ണത്തിനുണ്ടായിരിക്കുന്നത്.സ്വര്‍ണ്ണക്കട്ടിയുടെ വില 1,921 ഡോളറായി മാറിയിരിക്കുകയാണ്.

28ശതമാനത്തിന്റെ വിലയിടിവ് കഴിഞ്ഞ വര്‍ഷം തന്നെ സ്വര്‍ണ്ണത്തിനുണ്ടായിരുന്നു. സ്വര്‍ണ്ണത്തിനുണ്ടായിരിക്കുന്ന വീഴ്ച്ച ഇപ്പോള്‍ നിക്ഷേപകരുടെ വിശ്വാസം തന്നെ തകര്‍ത്തിരിക്കുകയുമാണ്. മാസത്തില്‍ നടത്തുന്ന ബോണ്ട് പര്‍ച്ചേസില്‍ കഴിഞ്ഞ മാസം യുഎസ് ഫെഡറല്‍ റിസേര്‍വ്വും വിലയിടിവിനനുസരിച്ച് വെട്ടിച്ചുരുക്കലുകള്‍ നടത്തിയിരുന്നു.

എന്നെങ്കിലും ഇതിന് വില വര്‍ദ്ധിക്കുമെന്ന് കരുതി കാത്തിരിക്കുന്ന നിക്ഷേപകരുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നതാണ് ചില അമേരിക്കന്‍ അനലിസ്റ്റുകളുടെ പ്രഖ്യാപനം. സ്വര്‍ണ്ണത്തിന് ഇനിയും അധികമായി വീഴ്ച്ച സംഭവിക്കുമെന്നാണ് അമേരിക്കന്‍ അനലിസ്റ്റുകള്‍ പറഞ്ഞിരിക്കുന്നത്.

വളരെ പെട്ടെന്നു തന്നെ 19ശതമാനം വീഴ്ച്ച കൂടി ഉണ്ടായി വില 1000 ഡോളറിലും താഴെയെത്തുമെന്നാണ് ചില വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.
സ്വര്‍ണ്ണ വില കുതിച്ച് 10,000 ഡോളറില്‍ എത്തിനില്‍ക്കുമെന്നുള്ള സൊസൈറ്റ് ജെനറല്‍സിന്റെ ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റായ ആല്‍ബര്‍ട്ട് എഡ്വാര്‍ഡിന്റെ പ്രവചനത്തിന് നേരെ വിപരീതമായാണ് ഇപ്പോള്‍ സ്വര്‍ണ്ണവില താഴ്ന്നുകൊണ്ടിരിക്കുന്നത്.

സ്വര്‍ണ്ണം പ്രതീക്ഷിക്കുന്ന വരുമാനം ഉണ്ടാക്കി തരുന്നില്ലെങ്കില്‍ പിന്നെ അതിന് വലിയ വില നല്‍കാന്‍ സാധിക്കില്ലെന്നാണ് ഡബ്ലിന്‍ കേന്ദ്രമായിട്ടുള്ള ഗില്ലെന്‍ മാര്‍ക്കറ്റിന്റെ റോരി ഗില്ലന്‍ പറയുന്നത്.
ഒരു വസ്തുവിന്റെ വില നിര്‍ണ്ണയിക്കപ്പെടുന്നത് അത് നേടിത്തരുന്ന വരുമാനത്തിനനുസരിച്ച് മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറഞ്ഞിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ മൂല്യം ഇപ്പോള്‍ വളരെ അധികമായി കുറഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ താണിരിക്കുകയാണെങ്കിലും അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണ വില വീണ്ടും കുതിച്ചുയരുമെന്ന വിശ്വാസത്തിലാണ് പല സാമ്പത്തിക വിദഗ്ദ്ധരും.
സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് ഇത്രയും ഇടിവ് വരുമെന്ന് നിക്ഷേപകര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വില വീണ്ടും കുതിച്ചുയരുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അതില്‍ മാത്രമായി നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന തീരുമാനമാണ് പലരും സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ തകര്‍ച്ച ഇത്രയും ദൃശ്യമാകാതിരുന്നത് രൂപയുടെ മൂല്യം അടുത്തിടെ വന്‍ തോതില്‍ ഇടിഞ്ഞതു മൂലമാണ്.

ഇന്ത്യയില്‍ കഴിഞ്ഞ ജനുവരി ആദ്യം മുതലുള്ള വിലയിടിവ് നോക്കിയാല്‍ പവന് ഏറ്റവും ഉയര്‍ന്ന വില ഏകദേശം 23,000 ആയിരുന്നെങ്കില്‍ കുറഞ്ഞവില 20,000ല്‍ താഴെയാണ്. അതായതു മൊത്തം വിലയിടിവ് 13 ശതമാനം മാത്രം.

സ്വര്‍ണ്ണമെന്ന ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വിലയും സാങ്കേതിക കാര്യങ്ങളും പരിശോധിച്ചാല്‍ വില ഇനിയും താഴേക്കു പോകാന്‍
സാധ്യതയുണ്ട്. വിലയിടിവ് ഇനിയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും താഴെ വന്നാല്‍, വീണ്ടും കാര്യമായി താഴേക്ക് വരുമെന്ന് കരുതപ്പെടുന്നു.അത് സംഭവിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ ഇപ്പോള്‍ നല്‍കുന്നത് .

Scroll To Top