Thursday August 24, 2017
Latest Updates

സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളായ മലയാളി യുവാക്കളെ കൊന്നു കുഴിച്ച് മൂടി

സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളായ മലയാളി യുവാക്കളെ കൊന്നു കുഴിച്ച് മൂടി

മംഗലാപുരം: സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളായ രണ്ടു മലയാളി യുവാക്കളെ കൊന്നു കുഴിച്ച് മൂടി. മംഗലാപുരത്തെ നഗരത്തിനു സമീപത്ത് വച്ച് യുവാക്കളെ കൊന്ന ശേഷം കാസര്‍ഗോഡ് ജില്ലയിലെ ബേഡകത്ത് കൊണ്ടുവന്നു മൃതദേഹങ്ങള്‍ മറവ് ചെയ്യുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ക്യാരിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി മസൂര്‍ അഹമ്മദ് ജാന്‍ (24), കോഴിക്കോട് കുറ്റിച്ചിറ തൃക്കോവില്‍പള്ളി സ്വദേശി ഫഹീം (25) എന്നിവരാണു കൊല്ലപ്പെട്ടത്.

ഇവര്‍ 4.5 കിലോ സ്വര്‍ണ്ണവുമായി മുങ്ങാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണം. നഷ്ടപ്പെട്ട സ്വര്‍ണ്ണം കാസര്‍ഗോഡെ രണ്ടു ജ്വല്ലറികളില്‍ നിന്ന് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ടു നാല് യുവാക്കളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ഉന്നതബന്ധങ്ങള്‍ ഉള്ളവരാണ് പ്രതികള്‍ എന്നാണു സൂചന. മറവ് ചെയ്ത മൃതദേഹങ്ങള്‍ ഇന്ന് പുറത്ത് എടുക്കും.

യുവാക്കളെ ഏതാനും മാസങ്ങളായി കാണാനില്ലായിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

Scroll To Top