Thursday August 17, 2017
Latest Updates

സ്വന്തം തലയില്‍ തേങ്ങ ഉടയ്ക്കുന്നവര്‍ 

സ്വന്തം തലയില്‍ തേങ്ങ ഉടയ്ക്കുന്നവര്‍ 

ചെന്നൈ:ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താനും വിഘ്‌നങ്ങള്‍ ഇല്ലാതാക്കാനും തേങ്ങ ഉടയ്ക്കുന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല്‍ തമിഴ് നാട്ടിലെ ഒരാചാരം ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനായി സ്വന്തം തലയില്‍ തേങ്ങ എറിയുക എന്നതാണ്. 

ആരോഗ്യത്തെ വകവെയ്ക്കാതെ എത്ര തേങ്ങ വേണമെങ്കിലും തലയില്‍ ഉടയ്ക്കാന്‍ നിന്നുകൊടുക്കുകയാണ് ഭക്തര്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്താല്‍ ഭാഗ്യം വരുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഈ ആചാരം തമിഴ് നാട്ടില്‍ ഉണ്ടായത്. എല്ലാ വര്‍ഷവും ഒരു പ്രത്യേക ദിനത്തിലാണ് തലയില്‍ തേങ്ങ ഉടയ്ക്കുന്നത്. എന്നാല്‍ തലയോട്ടിക്ക് തന്നെ ക്ഷതമുണ്ടാക്കുന്നതാണ് ഈ ആചാരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Scroll To Top