Saturday July 22, 2017
Latest Updates

സ്വന്തം ഗാര്‍ഡയെയും പ്രോസിക്യൂഷനെയും അവിശ്വസിച്ച് ഐറിഷ് പ്രധാനമന്ത്രി:വാട്ടര്‍ച്ചാര്‍ജ് കലാപത്തിലെ വീഴ്ചകള്‍ ഗാര്‍ഡ കമ്മീഷണര്‍ അന്വേഷിക്കുന്നു

സ്വന്തം ഗാര്‍ഡയെയും പ്രോസിക്യൂഷനെയും അവിശ്വസിച്ച് ഐറിഷ് പ്രധാനമന്ത്രി:വാട്ടര്‍ച്ചാര്‍ജ് കലാപത്തിലെ  വീഴ്ചകള്‍ ഗാര്‍ഡ കമ്മീഷണര്‍ അന്വേഷിക്കുന്നു

ഡബ്ലിന്‍:ജോബ്സ് ടൗണില്‍ വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരക്കാര്‍ മുന്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെതിരെ നടത്തിയ ആക്രമണം കോടതിയില്‍ തെളിയിക്കാന്‍ കഴിയാതെപോയ ഗാര്‍ഡയ്ക്കെതിരെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പരസ്യമായി രംഗത്തെത്തി.

ജോബ്സ് ടൗണിലെ വാട്ടര്‍ച്ചാര്‍ജ് ‘കലാപ’ത്തില്‍ പങ്കെടുത്ത ജനനേതാക്കളെ വെറുതെ വിട്ട കോടതിവിധിയില്‍ പ്രധാനമന്ത്രിക്ക് തികഞ്ഞ അതൃപ്തിയാണുള്ളതെന്നാണ് വരദ്കര്‍ വെളിപ്പെടുത്തിയത്.തുടര്‍ന്നു പരാജയത്തിന്റെ മുക്കുംമൂലയും പരിശോധിച്ച് റിപേര്‍ട്ട് നല്‍കാന്‍ ഗാര്‍ഡ കമ്മീഷണര്‍ നോയിറിന്‍ സുള്ളിവാനെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.പ്രമാദമായ ഈ കേസില്‍ ഇത്തരത്തിലൊരു തിരിച്ചടിയുണ്ടാകാനുള്ള കാരണം ഗാര്‍ഡയുടെയും പ്രോസിക്യൂഷന്റെയും പരാജയമാണെന്നു ധാരണയിലാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഇതുസംബന്ധിച്ച കമ്മീഷണറുടെ അന്വേഷണം ജൂണ്‍30ന് ആരംഭിച്ചു.അന്യായമായി അധികാരികളെ തടങ്കലിലാക്കിയെന്നാരോപിച്ച കേസില്‍ സോളിഡാരിറ്റി ടിഡി പോള്‍ മര്‍ഫിയുള്‍പ്പടെയുള്ള അഞ്ച് നേതാക്കളെയാണ് കോടതി വിട്ടയച്ചത്.

കഴിഞ്ഞ ദിവസം ഒരു റേഡിയോ പ്രോഗ്രാമില്‍ പ്രധാനമന്ത്രി തന്നെയാണ് തനിക്ക് ജോബ്സ് ടൗണ്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലുമുള്ള അവിശ്വാസം ലോകത്തെ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളെ സാധൂകരിക്കുന്ന നിലപാടുകളും തെളിവുകളുമായിരുന്നില്ല ഗാര്‍ഡ നല്‍കിയത്. മാത്രമല്ല ഹാജരാക്കിയ തെളിവുകളില്‍ വൈരുധ്യവും ഉണ്ടായി. ഇതൊക്കെക്കൊണ്ടാണ് കേസില്‍ പ്രതികളെ വെറുതെ വിട്ടത്.ഇതു സംബന്ധിച്ച പൊതു അന്വേഷണം കൊണ്ടു കാര്യമായ ഫലം കിട്ടുമെന്നു കരുതുന്നില്ല.

അതിനാല്‍ ഗാര്‍ഡയ്ക്ക് എന്തുകൊണ്ടാണ് കേസിനെ ബലപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ നല്‍കാന്‍ കഴിയാതെ പോയതെന്നും പ്രോസിക്യൂഷന്‍ എന്തൊക്കെ വീഴ്ചകളാണ് പറ്റിയതെന്നും അറിയേണ്ടതുണ്ട്.’ഒമ്പതാഴ്ച നീണ്ട വിചാരണയില്‍ ഇരു വിഭാഗവും കോടതിയില്‍ അവരുടെ ഭാഗം പറഞ്ഞു .ഒടുവില്‍ കോടതി എല്ലാപ്രതികളേയും വെറുതെവിട്ടു.ആരും എതിര്‍പ്പൊന്നും രേഖപ്പെടുത്തിയില്ല’പ്രധാനമന്ത്രി പറഞ്ഞു.അതിനാലാണ് ഗാര്‍ഡയുടെ ഉന്നതാധികാരികളോട് അതിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിച്ചത്.

Scroll To Top