Saturday February 25, 2017
Latest Updates

സ്ലൈഗോയില്‍ മരണപ്പെട്ട ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് പത്തു ലക്ഷം യൂറോ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി ;എച്ച് എസ് ഇ ഇന്ത്യന്‍ കുടുംബത്തോട് മാപ്പ് ചോദിച്ചു

സ്ലൈഗോയില്‍ മരണപ്പെട്ട ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് പത്തു ലക്ഷം യൂറോ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി ;എച്ച് എസ് ഇ ഇന്ത്യന്‍ കുടുംബത്തോട് മാപ്പ് ചോദിച്ചു

ഡബ്ലിന്‍ :സ്ലൈഗോ ജനറല്‍ ആശുപത്രിയില്‍ പ്രസവാനന്തരം ചികിത്സ ലഭിക്കാതെ അണുബാധയും ബ്ലീഡിംഗും കാരണം ബെല്‍ഫാസ്റ്റ് ആശുപത്രിയില്‍ വെച്ച് മരണത്തിനു കീഴടങ്ങിയ ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് പത്തു ലക്ഷം യൂറോയോളം നഷ്ട്ടപരിഹാരം നല്‍കാന്‍ എച്ച് എസ് ഇ സന്നദ്ധമായത്തോടെ ഡബ്ലിന്‍ ഹൈക്കോടതിയുടെ മുന്‍പാകെ കേസ് ഒത്തുതീര്‍പ്പായി .

ധാര കെവ്‌ലിഹന്‍ എന്ന 28 വയസുള്ള ഉത്തരേന്ത്യക്കാരി എന്ന പ്രസവാനന്തരം ചികിത്സ ലഭിക്കാതെ 2010 സെപ്റ്റംബര്‍ 28 നാണ് മരണപ്പെട്ടത്.

പ്രസവാനന്തര ശുശ്രൂഷ വേണ്ട വിധത്തില്‍ ലഭിക്കാത്തതിനാലാണ് ധാര മരിച്ചതെന്നാണ് ധാരയുടെ കുടുംബം വാദിച്ചത് ശരിയാണെന്ന് കോടതി കണ്ടെത്തി .

ധാരയുടെ മരണത്തിനും ഗാല്‍വേയിലെ സവിത ഹാലപ്പനവരുടെ മരണത്തിനും സാമ്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.. സവിത ഹാലപ്പനവര്‍ മരിക്കുന്നതിനും രണ്ടു വര്‍ഷം മുന്‍പാണ് ധാര മരണപ്പെട്ടത്..

സ്ലൈഗോ ആശുപത്രിയുടെയും എച്ച് എസ് ഇ യുടെയും അനാസ്ഥയ്‌ക്കെതിരെ മരണപ്പെട്ട ധാരയുടെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തു. രണ്ടു തവണ നല്‍കിയ പരാതിയും എച്ച്എസ്ഇ അവഗണിച്ചതിനെ തുടര്‍ന്നും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാഞ്ഞതിനാലും ധാരയുടെ ഭര്‍ത്താവ് മൈക്കല്‍ കെവ്‌ലിഹന്‍ ഡബ്ലിന്‍ ഡൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ധാര ഭര്‍ത്താവ് മൈക്കിളിനോപ്പം

ധാര ഭര്‍ത്താവ് മൈക്കിളിനോപ്പം

തുടര്‍ന്ന് കേസ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

സ്ലൈഗോയിലെ ജനറല്‍ ആശുപത്രിയില്‍ 2010 സെപ്തംബറിലാണ് ധാര ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ഒന്നര ദിവസത്തോളം ആശുപത്രിയുടെ മെറ്റേര്‍ണിറ്റി വാര്‍ഡിന്റെ മൂലയില്‍ കാര്യമായ ചികിത്സയും പരിശോധനയും ലഭിക്കാതെ കിടക്കുകയായിരുന്നു. അതിനുശേഷം സ്ഥിതി വഷളായ ശേഷമാണ് ആശുപത്രി അധികൃതര്‍ വീണ്ടും ധാരയെ ഐസിയുവിലേക്ക് മാറ്റുന്നത്. എന്നാല്‍ തുടര്‍ന്ന് ഇവരെ ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.sligo
ഇവരുടെ മകന്‍ ഡയറിന് അവന്റെ അമ്മയെ ലഭിച്ചത് വെറും ഒന്നര ദിവസമാണ്. കെവ്‌ലിഹന്‍ ദമ്പതികളുടെ ആദ്യ കുഞ്ഞായിരുന്നു അത്.
സവിതയുടെയും ധാരയുടെയും മരണം സംഭവിച്ചത് ഐറിഷ് ആശുപത്രികളില്‍ നിന്നാണ്. ഗര്‍ഭിണികളാവുന്നതിനു മുന്നേ വളരെ ആരോഗ്യവതികളായിരുന്ന രണ്ടുപേരും ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവുമൂലം ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കെവ്‌ലിഹാന്‍ ദമ്പതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കുടുംബത്തിന് സംഭവിച്ച നഷ്ടത്തിന് പരിഹാരമായി 790,000യൂറോ എച്ച്എസ്ഇ നല്‍കും. സംഖ്യ വെളിപ്പെടുത്താത്ത മറ്റൊരു തുകയും ധാരയുടെ ഭര്‍ത്താവിനും കുടുംബത്തിനും നല്‍കാന്‍ എച്ച് എസ് ഇ യോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എച്ച്എസ്ഇ പ്രതിനിധി കോടതിയില്‍ വച്ച് ധാരയുടെ കുടുംബത്തോട് മാപ്പുചോദിക്കുകയും ചെയ്തു.ധാരയുടെ ഭര്‍ത്താവ് മൈക്കലും ,ഇന്ത്യയിലെ ധാരയുടെ സാന്ധു കുടുംബവും സംഭവത്തില്‍ തങ്ങള്‍ക്കു പറ്റിയ തെറ്റുകള്‍ ക്ഷമിക്കണമെന്ന് എച്ച് എസ് ഇ പ്രതിനിധി അപേക്ഷിച്ചു.

കൃത്യമായ അന്വേഷണം ഇനിയും നടന്നിട്ടില്ലെന്നും താനും മൂന്നു വയസ്സുകാരന്‍ മകനും ശരിയായ രീതിയിലുള്ള അന്വേഷണത്തിനും നീതിക്കും വേണ്ടി കാത്തിരിക്കുകയാണെന്നും ധാരയുടെ ഭര്‍ത്താവ് മൈക്കല്‍ പറഞ്ഞു.

തന്റെ പങ്കാളിയും മൂന്നു വയസ്സുകാരന്‍ കുഞ്ഞിന്റെ അമ്മയെയും തങ്ങള്‍ക്ക് തിരിച്ചുകിട്ടില്ലെങ്കിലും അവരുടെ ആത്മാവിന് ശാന്തി ലഭിക്കുകയെങ്കിലും ചെയ്യുമെന്നാണ് മൈക്കില്‍ കരുതുന്നത്,നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ എല്ലാ ഭാഗങ്ങളും ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിനു അനുകൂലമായതോടെ എച്ച് എസ് ഇ ഒത്തു തീര്‍പ്പിന് മുന്‍കൈ എടുക്കുകയായിരുന്നുlike-and-share

Scroll To Top