Tuesday January 17, 2017
Latest Updates

സ്ലൈഗോയില്‍ ക്രിസ്തുമസും ദീപാവലിയും പുതുവത്സരവും സംയുക്തമായി ആഘോഷിച്ചു

സ്ലൈഗോയില്‍ ക്രിസ്തുമസും ദീപാവലിയും പുതുവത്സരവും സംയുക്തമായി  ആഘോഷിച്ചു

സ്ലൈഗോ :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസും ദീപാവലിയും പുതുവത്സരവും സംയുക്തമായി ആഘോഷിച്ചു. ഗിലൂലി ഹാളില്‍ നക്ഷത്രങ്ങള്‍ കണ്ണുചിമ്മി ഉണ്ണിയേശുവിന്റെ വരവറിയിച്ചപ്പോള്‍ രംഗോലിയും കളിമണ്‍ പാത്രങ്ങളിലെ എണ്ണതിരികളും ദീപാലങ്കാരമേകി.
രണ്ടു മതങ്ങളിലെയും അംഗങ്ങള്‍ വര്‍ഷങ്ങളായി ഒത്തൊരുമയോടെ കൂടിവരുന്ന അപൂര്‍വ്വം പ്രസ്ഥാനങ്ങളിലൊന്നാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫേ സ്ലൈഗോ. ജാതിയുടെ അതിര്‍വരമ്പുകളെ അവര്‍ അകറ്റി നിര്‍ത്തുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ലിബിന്‍ ജോസഫിന്റെ നൃത്തമാടുന്ന സാന്റാക്ലോസും കാണികള്‍ക്ക് കാഴ്ചവിരുന്നൊരുക്കി.DSC_0081
സോഫി ബാബു ആലൂക്കാരനും ഷേര്‍ലിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. െ്രെഫിഡി ഫ്രാന്‍സിസിന്റെ നളപാചകം ഏവര്‍ക്കും ജന്മനാടന്റെ രുചിയുണര്‍ത്തി. പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ട്രഷറര്‍ തോമസ് മാത്യു മൂഞ്ഞേലില്‍ നന്ദി അറിയിച്ചു.DSC_0015DSC_0031DSC_0043

Scroll To Top