Sunday December 17, 2017
Latest Updates

സ്ലൈഗോയിലെ സംയുക്ത ദീപാവലി-ക്രിസ്മസ് ആഘോഷങ്ങള്‍ ഇന്ന് (ഡിസംബര്‍ രണ്ട് ശനി )

സ്ലൈഗോയിലെ സംയുക്ത ദീപാവലി-ക്രിസ്മസ് ആഘോഷങ്ങള്‍ ഇന്ന് (ഡിസംബര്‍ രണ്ട് ശനി )

സ്ലൈഗോ : ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ ദീപാവലിയും ,ക്രിസ്മസും സംയുക്തമായിഇന്ന് (ഡിസംബര്‍ 2) ആഘോഷിക്കും.സ്ലൈഗോയിലെ സ്ട്രാന്‍ഡ്ഹില്‍ റോഡിലുള്ള ‘സ്‌കൂള്‍ അര്‍സുല’യിലാണ് 3 മുതല്‍ 8 മണി വരെ പരിപാടികള്‍ .

മാര്‍ഗം കളി,ബോളിവുഡ് ഡാന്‍സ് ,നറുക്കെടുപ്പ് ,രംഗോലി, ക്രിസ്മസ് കരോള്‍ തുടങ്ങി നിരവധി പരിപാടികളാണ്ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് PRO ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു.ഇതോടൊപ്പം അസ്സോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും,2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.

അയര്‍ലണ്ടിലെ ഏറ്റവും പുതിയ ട്രൂപ്പായ ‘ സ്ലൈഗോ ഇന്ത്യന്‍ വോയ്‌സിന്റെ ‘ ഗാനമേളയും , അയര്‍ലണ്ടിലെ പ്രമുഖകാറ്ററേഴ്‌സായ റോയലിന്റെ രുചിയും പരിപാടികള്‍ക്ക് കൊഴുപ്പേകും .

അനിര്‍ബാന്‍ ,സുരേഷ് പിള്ള ,ബിന്ദു നായര്‍ ,ബാബു ജോസ് ,മനോജ്.എസ് .നായര്‍ തുടങ്ങിയവരുടെ നേതൃത്തില്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കൂടുതല്‍ വിവരങ്ങള്‍ക്ക് .
ബാബു ജോസ്- 0877827355
വാര്‍ത്ത: ബെബില്‍ പഞ്ഞിക്കാട്ടില്‍
പബ്ലിക് റിലേഷന്‍ ഓഫീസര്‍
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ

Scroll To Top