Thursday February 23, 2017
Latest Updates

സ്ലൈഗോയിലെ തെരുവില്‍ ബോക്‌സര്‍മാര്‍ ഇറങ്ങിയപ്പോള്‍… 

സ്ലൈഗോയിലെ തെരുവില്‍ ബോക്‌സര്‍മാര്‍ ഇറങ്ങിയപ്പോള്‍… 

സ്ലൈഗോ: സ്ലൈഗോയിലെ തെരുവില്‍ യുവാക്കള്‍ ഏറ്റുമുട്ടി. പട്ടാപ്പകലായിരുന്നു ഏറ്റുമുട്ടല്‍. സമീപത്തെ കടകളില്‍ ഷോപ്പിങ്ങിന് വന്നവരെയും വഴിയാത്രക്കാരേയും ഭീതിയിലാഴ്ത്തിയ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് യൂട്യൂബിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഏറ്റുമുട്ടുന്ന യുവാക്കളില്‍ ഒരാളുടെ മുഖത്ത് ചോര പൊടിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു വിഭാഗം ദൃക്‌സാക്ഷികള്‍ യുവാക്കളുടെ ദ്വന്ദയുദ്ധത്തില്‍ ഭയചകിതരായപ്പോള്‍ മറ്റൊരു വിഭാഗം യുവാക്കളെ പ്രോല്‍സാഹിപ്പിക്കുന്നതും കാണാമായിരുന്നു. ദൃശ്യങ്ങള്‍ മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. എന്നാല്‍ ഗാര്‍ഡ എത്തുന്നത് വരെ ദ്വന്ദയുദ്ധം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 27 നാണ് യുവാക്കള്‍ എട്ടുമുട്ടിയതെന്ന് യുട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പറഞ്ഞു.

Scroll To Top