Tuesday June 27, 2017
Latest Updates

സ്ലൈഗോയിലെ കെ എഫ് സി യില്‍ നിന്ന് വാങ്ങിയ ചിക്കന്‍ റാപ്പില്‍ എട്ടുകാലി വണ്ട്

സ്ലൈഗോയിലെ കെ എഫ് സി യില്‍ നിന്ന് വാങ്ങിയ  ചിക്കന്‍ റാപ്പില്‍ എട്ടുകാലി വണ്ട്

സ്ലൈഗോ :സ്ലൈഗോയിലെ കെഎഫ്സിയില്‍ നിന്നും വാങ്ങിയ റാപ്പില്‍ എട്ടുകാലി വണ്ടിനെ കണ്ടെത്തി. സ്ലൈഗോയിലെ ലെവിന ചെന്‍ എന്ന പെണ്‍കുട്ടിയാണ് ചിക്കന്‍ റാപ്പില്‍ വണ്ടിനെ കണ്ടതിന്റെ മനംപുരട്ടലില്‍ കഴിയുന്നത്.തികച്ചും ഭാഗ്യം കൊണ്ടാണ് കഴിക്കുന്നതിനു മുന്‍പ് വണ്ടിനെ കാണാനായതെന്ന് അവര്‍ പറഞ്ഞു.

സ്ലൈഗോ ബ്രാഞ്ചിലാണ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തത്.അപ്രതീക്ഷിത വിരുന്നുകാരന്‍ ചിക്കനിലൂടെ വന്നതിനെ തുടര്‍ന്ന് ലെവിന അതിന്റെ പടമെടുത്ത് ഫേസ് ബുക്കിലിട്ടു.1200ലേറെപ്പേര്‍ ഈ ഫോട്ടോഗ്രാഫ് ഷെയര്‍ ചെയ്തു.സംഭവം വല്ലാത്ത അറപ്പുണ്ടാക്കിയെന്ന് ലെവിന പറഞ്ഞു.സ്ഥാപനത്തിന്റെ മാനേജരോട് പരാതി പറഞ്ഞപ്പോള്‍ ലെറ്റിയൂസില്‍ നിന്നുള്ള വണ്ടായിരിക്കാമെന്നായിരുന്നു മറുപടി.

ഭക്ഷണം തയ്യാറാക്കുന്ന റസ്റ്റോറന്‍ാണ് ഇതെന്ന് ലെവിന അവരെ ഓര്‍മിപ്പിച്ചു.പണംതിരികെ നല്‍കാമെന്നും അടുത്ത തവണ 30ശതമാനം വിലക്കിഴിവും അവര്‍ വാഗ്ദാനം ചെയ്തതായി ലെവിന പറഞ്ഞു.ഇനി മേലാല്‍ ആ വഴിക്കു പോകില്ലെന്നു ലെവിന പറഞ്ഞു.ലോംഗ്ഫോര്‍ഡ് സ്വദേശിനിയായ ലെവിന(23) ജീവിതത്തതില്‍ ആദ്യമായി കെഎഫ്സി ചിക്കന്‍ റാപ്പ് വാങ്ങാന്‍ തീരുമാനിച്ചതാണ് ഇങ്ങനെ അവസാനിച്ചത്.

‘ഞങ്ങള്‍ വളരെ ഉത്തരവാദിത്വത്തോടെയും ഹൈജീനിക്കായുമാണ് ഭക്ഷണം തയ്യാറാക്കാറുള്ളത്. ഈ സംഭവം അത്ഭുതപ്പെടുത്തുന്നതാണ്.വളരെ യാദൃശ്ചികമായി സംഭവിച്ചതാണ് ഇത്. ഫ്രഷായ പ്രകൃതി വിഭവത്തില്‍ നിന്നും വന്നതായിരിക്കാം അത്. എന്നിരുന്നാലും ഞങ്ങള്‍ ഇതില്‍ ആത്മാര്‍ഥമായി ക്ഷമാപണം ചെയ്യുന്നു. ആ ഭക്ഷണത്തിന്റെ തുക റീഫണ്ടും ചെയ്തിട്ടുണ്ട്’ എന്നാണ് കെഎഫ്സി വക്താവ് പറയുന്നത്.

Scroll To Top