Saturday November 25, 2017
Latest Updates

സ്റ്റെര്‍ളിംഗിന്റെ മൂല്യക്കുറവ് : കാറുകളുടെ വില കുറഞ്ഞു; വില്‍പ്പനയില്‍ ഗണ്യമായ വര്‍ധന,നോര്‍ത്തേണ്‍ അയര്‍ലണ്ടിലെത്തി ഷോപ്പിംഗ് ചെയ്ത് ലാഭം കൊയ്യുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് 

സ്റ്റെര്‍ളിംഗിന്റെ മൂല്യക്കുറവ് : കാറുകളുടെ വില കുറഞ്ഞു; വില്‍പ്പനയില്‍ ഗണ്യമായ വര്‍ധന,നോര്‍ത്തേണ്‍ അയര്‍ലണ്ടിലെത്തി ഷോപ്പിംഗ് ചെയ്ത് ലാഭം കൊയ്യുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് 

ഡബ്ലിന്‍ :സ്റ്റെര്‍ളിംഗിന്റെ മൂല്യക്കുറവിന്റെ ചിറകിലേറി കാറുകളുടെയും വാഹനങ്ങളുടെയും വില കുറഞ്ഞു. ഇതോടെ കാറുകളുടെ വില്‍പ്പനയും ഗണ്യമായി വര്‍ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കണക്കുകള്‍ വ്യക്തമാക്കുന്നു.

റീടെയ്ല്‍ ഷോപ്പുകളിലും മറ്റും കാറുകളുടെ വില്‍പ്പന പൊടിപൊടിക്കുന്നതായാണ് സിഎസ്ഒയുടെ വെളിപ്പെടുത്തല്‍.കാറുകളുടെ റീടെയ്ല്‍ ബിസിനസ്സില്‍ ജൂലൈ മാസത്തില്‍ 11.9% വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.2.1%ന്റെ വാര്‍ഷിക വര്‍ധനവാണ് ഇതെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.ആഗസ്റ്റിലും വന്‍ തോതിലുള്ള വര്‍ധനവാണ് ഉണ്ടായത്.

കാറുകളുടെ റീടെയ്ല്‍ വിലയില്‍ 3.5% കുറഞ്ഞിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.അതേ സമയം, സ്റ്റെര്‍ളിംഗിന്റെ വീഴ്ച തങ്ങളുടെ ലാഭത്തില്‍ കുറവുണ്ടാക്കിയതായി കാര്‍ റീടയെ്ലര്‍മാര്‍ പറയുന്നു.

കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ മൂന്നിലൊന്നും ബ്രിട്ടനില്‍ നിന്നുള്ളതാണ്.യൂറോയുടെ മൂല്യ വര്‍ധന ഐറീഷ് കുടുംബങ്ങളുടെ യഥാര്‍ഥ വരുമാനത്തെ വര്‍ധിപ്പിക്കുമെന്ന് ഡോവി സ്റ്റോക്ക് ബ്രോക്കേഴ്സ് കോനാല്‍ മാക് കോയ്ല്ലെ പറഞ്ഞു.വാഹനങ്ങള്‍,തുണിത്തരങ്ങള്‍,ചെരുപ്പുകള്‍,ഉടുപ്പുകള്‍ എന്നിവയുടെ വില്‍പ്പയും ഉയര്‍ന്നിട്ടുണ്ട്.ബാറുകളിലും 2.6% വില്‍പ്പന കൂടി.അതേസമയം, ബുക്കുകള്‍, ന്യൂസ് പേപ്പറുകള്‍,ഫര്‍ണിച്ചറുകള്‍ എന്നിവയുടെ വില്‍പ്പനയില്‍ കുറവുണ്ടായി.

കഴിഞ്ഞ ആഴ്ച പൗണ്ട് -യൂറോവില 93 സെന്റ് വരെ താഴ്‌ന്നെങ്കിലും ഈ ആഴ്ച പൗണ്ട് നില വീണ്ടെടുത്ത് 90 സെന്റിനാണ് വില്‍പ്പന നടത്തുന്നത്.എന്നാല്‍ പൗണ്ടിന്റെ നില അടുത്തമാസങ്ങളില്‍ വീണ്ടും കൂപ്പുകുത്തുമെന്നാണ് എല്ലാ ഏജന്‍സികളുടെയും പ്രവചനം.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെത്തി വാഹനങ്ങളും,നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.5 ശതമാനം മുതല്‍ 25 ശതമാനം വരെ വിലക്കുറവ് ചില സാധനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അതിര്‍ത്തി കൗണ്ടികളിലെ ഉപഭോക്താക്കള്‍ അവകാശപ്പെടുന്നുണ്ട്

Scroll To Top