Friday February 24, 2017
Latest Updates

സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിന്റെ ജീവിതം പ്രമേയമായ സിനിമ പുറത്തിറങ്ങി

സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിന്റെ ജീവിതം പ്രമേയമായ സിനിമ പുറത്തിറങ്ങി

വിഖ്യാത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിന്റെ ജീവിതം പ്രമേയമായ സിനിമ പുറത്തിറങ്ങി. ഹോളിവുഡ് നടന്‍ എഡി റെഡ്‌മെയ്ന്‍ ആണ് ചിത്രത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിനെ അവതരിപ്പിക്കുന്നത്. ദി തിയറി ഓഫ് എവരിതിങ്ങ് എന്നാണു സിനിമയുടെ പേര്. അമയോട്രോഫിക് ലാറ്ററര്‍ സ്‌ക്ലീറോസിസ് രോഗം ബാധിച്ച് തളര്‍വാതം ബാധിച്ച സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിനെ അവതരിപ്പിക്കാന്‍ എഡി ഏഴു മാസത്തോളം വിവിധ ക്‌ളിനികുകളിലായി സമാന രോഗമുള്ളവരുമായി ചെലവഴിച്ചു.

ഈ രോഗം ബാധിച്ചവരുടെ ജീവിത ശൈലിയും മറ്റും മനസിലാക്കുന്നതിനു വേണ്ടിയായിരുന്നു എഡി ക്ലിനിക്കുകളില്‍ സമയം ചെലവഴിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലിവിളി നിറഞ്ഞ കഥാപാത്രമായിരുന്നു സ്‌റ്റെഫാന്‍ ഹോക്കിങ്ങ്‌സിന്റേത് എന്ന് എഡി പറഞ്ഞു. ടൊറന്റോയില്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ സണ്‍ഡേയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു

Scroll To Top