Wednesday September 26, 2018
Latest Updates

സ്റ്റീഫന്‍സ് ഡേ സെയില്‍:വിലക്കുറവ് തേടി ആയിരങ്ങള്‍,75% വരെ വിലക്കുറവെന്ന് വ്യാപാരികള്‍ 

സ്റ്റീഫന്‍സ് ഡേ സെയില്‍:വിലക്കുറവ് തേടി ആയിരങ്ങള്‍,75% വരെ വിലക്കുറവെന്ന് വ്യാപാരികള്‍ 

ഡബ്ലിന്‍:ഇന്ന് സെന്റ് സ്റ്റീഫന്‍സ് ദിനം:അയര്‍ലണ്ടിലെ വില്പ്പന ശാലകളിലെ ഏറ്റവും വലിയ സെയില്‍ നടക്കുന്ന ദിവസം കൂടിയാണ് ഇന്ന്.പുലര്‍ച്ചെ നാലുമണിയ്ക്ക് മുന്‍പേ തന്നെ പ്രധാന ഷോപ്പുകള്‍ക്ക് മുന്‍പില്‍ ക്യൂ രൂപപ്പെട്ടുതുടങ്ങി.ആദ്യം തന്നെ കടകളില്‍ കയറി ഇഷ്ട്ടവസ്തുക്കള്‍ കൈക്കലാക്കാനുള്ള തിരക്കാണ് എങ്ങും.ചില കടകളില്‍ 75 %വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.മിക്ക ഷോപ്പുകളും ബ്‌ളാക്ക് ഫ്രെഡേ ഓഫറുകളില്‍ അധികമാണ് സെന്റ് സ്റ്റീഫന്‍സ് ഡേ ഓഫറുകളായി നല്‍കുന്നത്

ഇന്നലെ രാജ്യം മുഴുവന്‍ പ്രകൃതി കലി തുള്ളി നില്ക്കുന്ന കാലാവസ്ഥയായിരുന്നു.എല്ലാ കൌണ്ടികളിലും രാവിലെ മുതല്‍ തുടങ്ങിയ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.ഇത്രയും കാലാവസ്ഥ മോശമായയുള്ള ഒരു ക്രിസ്മസ് ദിനം കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ അനുഭവപ്പെട്ടിട്ടില്ലെന്ന് മെറ്റ് എറാന്‍ നിരീക്ഷകര്‍ തന്നെ വിലയിരുത്തുന്നു.അടുത്ത 30 മണിക്കൂറേയ്ക്ക് മെറ്റ് എറാന്‍ നല്കിയ റെയിന്‍ വാണിംഗ് ഇന്ന് വൈകിട്ട് വരെ നിലനില്‍ക്കുകയാണ്.മൈനസിലേയ്ക്ക് തണുപ്പരിച്ചിറങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളിലും വ്യാപാരകേന്ദ്രങ്ങളില്‍ എത്തി ക്യൂവില്‍ ഇടം പിടിയ്ക്കാനുള്ള തന്ത്രപ്പാടിലായിരുന്നു ജനങ്ങള്‍

ഇനി സെന്റ് സ്റ്റീഫന്‍സ് ദിനത്തിന്റെ തിരക്കിലേക്ക്. സെന്റ് സ്റ്റീഫന്‍സ് ദിനത്തെ വരവേല്‍ക്കാന്‍ അയര്‍ലണ്ടിലെ പ്രമുഖ ഷോപ്പുകള്‍ ഒരുങ്ങിക്കഴിഞ്ഞു. വിലക്കിഴിവ് ഉള്‍പ്പെടെയുള്ള വന്‍ വാഗ്ദാനങ്ങളുമായാണ് ഷോപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
കുട്ടികളുടെ റെഡിമേഡ് തുണിത്തരങ്ങള്‍,മെന്‍സ് വെയര്‍,വിമന്‍സ് വെയര്‍ എന്നിവയുള്ള കടകള്‍,ഫര്‍ണിച്ചര്‍ കടകള്‍,ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് സാധനങ്ങള്‍ വില്ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ എല്ലാം വന്‍ വിലക്കുറവ് ലഭ്യമാണ്.ഇന്ന് ആരംഭിക്കുന്ന സെയില്‍ ഈയാഴ്ച മുഴുവനും ലഭ്യമാകുമെന്നാണ് മിക്ക പ്രമുഖ ഷോപ്പുകളും വെളിപ്പെടുത്തുന്നത്.

പ്രമുഖ ഷോപ്പായ ബ്രൌണ്‍ തോമസില്‍ 50 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്. ബ്രൌണ്‍ തോമസിന്റെ വിന്റര്‍ വില്‍പ്പന വെള്ളിയാഴ്ച ആരംഭിക്കും. ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വെ, ലിമെറിക്ക് എന്നിവിടങ്ങളിലെല്ലാം വിലക്കിഴിവ് ലഭ്യമാണ്. ബ്ലാഞ്ചസ് ടൗണ്‍ സെന്ററില്‍ രാവിലെ 9 മണിക്കും ഡന്‍ഡ്രം ടൗണ്‍ സെന്ററില്‍ രാവിലെ 8 മണിക്കും വില്‍പ്പന ആരംഭിക്കും.

ഹാര്‍വി നോര്‍മന്‍സില്‍ രാവിലെ 9 മണിക്ക് വില്‍പ്പന ആരംഭിക്കും. ഹാര്‍വി നോര്‍മന്‍സില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങള്‍ക്കും ഷൂസിനും 50 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്. ബിഗ് സ്‌ക്രീന്‍ ടെലിവിഷന് 30% ഡിസ്‌കൌണ്ടാണ് ഇവിടെയുള്ളത്.വാഷിംഗ് മെഷ്യനുകള്‍ 182 യൂറോ മുതലും ലാപ് ടോപ്പുകള്‍ 279 യൂറോ മുതലും ടാബ്ലെറ്റുകള്‍ 54 യൂറോ മുതലും വില്പ്പന്യ്ക്കുണ്ട്.

മറ്റൊരു പ്രമുഖ ഷോപ്പായ അര്‍ഗോസിലും അതിരാവിലെ വില്‍പ്പന ആരംഭിക്കും. അര്‍ഗോസില്‍ സാധനങ്ങളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. സാധനങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അര്‍ഗോസിന്റെ 40 ഓളം സ്റ്റോറുകളില്‍ നിന്ന് സാധനം കൈപ്പറ്റാം.ആര്‍ഗോസ്സ് ആയിരത്തോളം സാധനങ്ങള്‍ക്കാണ് ഇന്ന് മുതല്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെബനംസില്‍ ഇത്തവണ വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മെന്‍സ് വെയറുകള്‍ക്കും സുഗന്ധ ദ്രവ്യങ്ങള്‍ക്കും,ലെതര്‍ ജാക്കറ്റുകള്‍ക്കും 50 ശതമാനം വില മാത്രം.കുട്ടികളുടെ കട്ടിലുകള്‍ അടക്കമുള്ള ഫര്‍ണിച്ചര്‍ ഇനങ്ങള്‍ക്ക് 60% വരെ വില കുറയും.

അര്‍നോട്ട്സിലും ഇന്ന് വിന്റര്‍ സെയില്‍ ആരംഭിക്കും. അര്‍നോട്ട്സിന്റെ ഹെന്റി സ്ട്രീറ്റ് സ്റ്റോറില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ വില്‍പ്പനയുണ്ട്. 50 ശതമാനം വരെ വിലക്കിഴിവാണ് അര്‍നോട്ട്സ് വാഗ്ദാനം ചെയ്യുന്നത്. അര്‍നോട്ട്സില്‍ ഓണ്‍ലൈന്‍ വില്‍പ്പന 24 നു വൈകിട്ട് തന്നെ ആരംഭിച്ചിരുന്നു.

റിവര്‍ ഐലന്‍ഡില്‍ സെന്റ് സ്റ്റീഫന്‍സ് ദിനത്തില്‍ വില്‍പ്പന ആരംഭിക്കും. 50 ശതമാനം വിലക്കിഴിവ് റിവര്‍ ഐലന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

നെക്സ്റ്റിലും രാവിലെ അഞ്ചു മണിയോടെ വില്‍പ്പന ആരംഭിക്കും. വിലക്കിഴിവും മറ്റ് ഓഫറുകളെയും കുറിച്ച് അറിയുന്നതിനു നെക്സ്റ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

എച്ച് ആന്‍ഡ് എമ്മില്‍ 70 ശതമാനം വരെയാണ് വിലക്കിഴിവ്. ഓണ്‍ലൈനിലും സ്റ്റോറുകളിലും വില്‍പ്പന തുടങ്ങി കഴിഞ്ഞു.

മാര്‍ക്ക് ആന്‍ഡ് സ്പെന്‍സറും വന്‍ വിലക്കിഴിവ് വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. മാര്‍ക്ക് ആന്‍ഡ് സ്പെന്‍സറില്‍ ഇതിനകം വില്‍പ്പന ആരംഭിച്ചു.

അസോസില്‍ 50 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്. പ്രമുഖ ഓണ്‍ലൈന്‍ റീടെയ്ലറായ അസോസില്‍ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു.

പ്രമുഖ സ്പോര്‍ട്സ് ഉപകരണ നിര്‍മ്മാതാക്കളായ ജെഡി സ്പോര്‍ട്സ്/ ചാമ്പ്യന്‍ സ്പോര്‍ട്സില്‍ 50 ശതമാനം വിലക്കിഴിവ് ലഭ്യമാണ്.

Scroll To Top