Monday January 23, 2017
Latest Updates

സ്റ്റിങ്ങ് റേയ്ക്ക് പിന്നാലെ വാഗണര്‍ ക്രെസ്റ്റുമായി മാരുതി

സ്റ്റിങ്ങ് റേയ്ക്ക് പിന്നാലെ വാഗണര്‍ ക്രെസ്റ്റുമായി മാരുതി

വാഗണര്‍ സ്റ്റിങ്ങ് റേയ്ക്ക് പിന്നാലെ ലിമിറ്റഡ് എഡിഷന്‍ വാഗണര്‍ ക്രെസ്റ്റുമായി മാരുതി. ഇന്റീരിയ റിലും എക്സ്റ്റീരിയറിലും ഒട്ടേറെ പുതുമകളുമായാണ് വാഗണര്‍ ക്രെസ്റ്റ് എത്തുന്നത്. ഫ്രണ്ട് ഗ്രില്‍ രൂപകല്‍പ്പനയിലും വാഗണര്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍ മോഡലുകളേക്കാള്‍ ഫ്രണ്ട് ഗ്രില്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ പുതിയ ഗ്രാഫിക്‌സും നല്‍കിയിട്ടുണ്ട്.

ഇന്റീരിയറില്‍ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റം വാഗണര്‍ ക്രെസ്റ്റിന്റെ മറ്റൊരു സവിശേഷതയാണ്. ബ്ലൂടൂത്ത് സൗകര്യത്തോട് കൂടിയാണ് ഓഡിയോ സിസ്റ്റം. സീറ്റ് കവറുകളും സ്റ്റീയറിങ് വീല്‍ കവറും ആകര്‍ഷകമാക്കിയിട്ടുണ്ട്.റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, കീലെസ് സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയവയാണ് മാറ്റ് സവിശേഷതകള്‍.

1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ കെ10 എന്‍ജിനാണ് മാരുതി സുസൂക്കി വാഗണറിലുള്ളത്. 68 പിഎസ് കരുത്ത് വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 20.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. വാഹന വില മുന്‍ മോഡലിനേക്കാള്‍ അര ലക്ഷം രൂപ കൂടുതലാകുമെന്നാണ് റിപ്പോര്‍ട്ട്,

Scroll To Top