Wednesday February 22, 2017
Latest Updates

സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ സാംസങ്ങിനെ പിന്തളളി ആപ്പിള്‍ ഒന്നാം സ്ഥാനത്ത്

സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ സാംസങ്ങിനെ പിന്തളളി ആപ്പിള്‍ ഒന്നാം സ്ഥാനത്ത്

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍ ഒന്നാം സ്ഥാനത്ത്. ഐ.ടി ഉപദേശക ഗവേഷണ കമ്പനിയായ ഗാര്‍ട്ണറിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2014 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 20.4 ശതമാനം ആപ്പിള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

ചൈനയിലും അമേരിക്കയിലും യഥാക്രമം 56 ശതമാനവും 88 ശതമാനവുമാണ് ആപ്പിളിന്റെ വളര്‍ച്ച. 7.48 കോടി യൂണിറ്റുകളാണ് ഇക്കാലയളവില്‍ ആപ്പിള്‍ വിറ്റത്. അതേസമയം സാംസങ്ങിന് 7.30 കോടി യൂണിറ്റുകളാണ് വില്‍ക്കാനായത്.

2011 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങ്ങായിരുന്നു നിലയുറപ്പിച്ചിരുന്നത്. ചൈനയിലും യു.എസിലും ആപ്പിള്‍ ഐഫോണ്‍ സിക്‌സിനും സിക്‌സ് പ്ലസിനും ആവശ്യക്കാര്‍ ഏറിയതാണ് വില്‍പ്പന കൂടാന്‍ കാരണം. ലെനോവ, ഹ്യുവേയി, ഷിയോമി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2014 നാലാം പാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ 29.9 ശതമാനമാണ് വളര്‍ച്ച. 2014ല്‍ മൊത്തം 120 കോടി സ്മാര്‍ട്ട് ഫോണുകളാണ് വിറ്റതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Scroll To Top