Sunday February 26, 2017
Latest Updates

സ്മാര്‍ട്ട് ഫോണ്‍ മോഷണം :ഡബ്ലിനില്‍ കുട്ടിക്കള്ളന്മാര്‍ പിടിയിലായി

സ്മാര്‍ട്ട് ഫോണ്‍ മോഷണം :ഡബ്ലിനില്‍ കുട്ടിക്കള്ളന്മാര്‍ പിടിയിലായി

ഡബ്ലിന്‍: കൊള്ളയടിക്കാനും കളവ് നടത്താനും കൂടുതലായും യുവ തലമുറ മുതിരുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസിനോടമനുബന്ധിച്ച് നടന്ന സ്മാര്‍ട്‌ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് ഗാര്‍ഡ അന്വേഷണത്തില്‍ പിടിയിലായിരിക്കുന്നത് 5ഓളം പേരാണ്. ഇവരില്‍ മിക്കവരും 18 വയസ്സിന് താഴെ ഉള്ളവര്‍ തന്നെ.
ഡബ്ലിനില്‍ വച്ച് ക്രിസ്തുമസിനോടനുബന്ധിച്ച് നടന്ന സ്മാര്‍ട്‌ഫോണ്‍ മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അഞ്ചുപേരെയും ഗാര്‍ഡ അറസ്റ്റു ചെയ്തിരിക്കുന്നത്.
കൗമാരക്കാര്‍ക്ക് പറ്റിയ സ്മാര്‍ട് ഫോണുകള്‍ മാത്രമാണ് സംഘം മോഷ്ടിച്ചിട്ടുള്ളത്.
ഫെയര്‍വ്യൂവിലും ഫിന്‍ഗല്‍സിലും രാത്‌കോളിലും ഗാര്‍ഡ നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്.
പിയേര്‍സ് സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനിലും ഐറിഷ് ടൗണ്‍ ഗാര്‍ഡ സ്റ്റേഷനിലും വച്ച് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1984 സെക്ഷന്‍ 4 പ്രകാരം ചോദ്യം ചെയ്തുവരികയാണ്.
പ്രായപൂര്‍ത്തിയായ ഒരാളെ ചാര്‍ജൊന്നും ചെയ്യാതെ തന്നെ വിട്ടയച്ചിരുന്നു. മറ്റുള്ളവരെ മോഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യം നല്‍കി പറഞ്ഞു വിട്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ ഹാജരാകാനുള്ള ഉത്തരവ് ഇറക്കുകയും ചെയ്യും. ഇവരെ ഇന്ന് ഡബ്ലിന്‍ സ്മാര്‍ട്ഫീല്‍ഡിലുള്ള ചില്‍ഡ്രണ്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.

Scroll To Top