Monday December 11, 2017
Latest Updates

സ്മാര്‍ട്ട് ഫോണിന് അടിമകളാവുന്നവര്‍ …

സ്മാര്‍ട്ട് ഫോണിന് അടിമകളാവുന്നവര്‍ …

ഐറിഷ്‌കാര്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് തീര്‍ത്തും അടിമകളാകുന്നതായി പഠനം.എല്ലാ സമയത്തും കൂടെ നിന്ന് മാറ്റപ്പെടാനാകാത്ത വിധം സ്മാര്‍ട് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു.കുടുംബമായി ഇരിക്കുന്ന സമയങ്ങളില്‍ പോലും മൊബൈല്‍ ഒഴിവാക്കാന്‍ അമ്പതു ശതമാനം വിസമ്മതിക്കുമ്പോള്‍ മൂന്നിലൊരു ശതമാനം പേര്‍ സമയത്ത് ഡൈനിംഗ് ടേബിളില്‍ പോലും ഫോണ്‍ കൈവിടുന്നില്ല.

സര്‍വേയില്‍ പങ്കെടുത്ത തൊണ്ണൂറ്റി എട്ടു ശതമാനം പേര്‍ക്കും കിടപ്പറയില്‍ പോലും ഫോണില്ലാതെ പറ്റുന്നില്ല, മൂന്നില്‍ രണ്ടു വിഭാഗം ജനങ്ങള്‍ക്ക് സാങ്കേതിക വിദ്യകള്‍ ഇല്ലാതെ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് എന്നാണ് പഠനത്തില്‍ പറയുന്നത്.

ഇരുപത്തി ആറ് ശതമാനം ടി വി കാണുവാനും ഇരുപത്തിമൂന്നു ശതമാനം തങ്ങളുടെ വ്യായാമം അളക്കുന്നതിനായും ഫോണ്‍ ഉപയോഗിക്കുന്നതായി ഇതേ പഠനം വ്യക്തമാക്കുന്നു.നാല്‍പത്തി ഒന്ന് ശതമാനം സംഗീതം ആസ്വദിക്കുന്നതിനായും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. വരും കാലങ്ങളില്‍ സ്മാര്‍ട്ട് ഫോണിനോടുള്ള അടിമത്തം കുറയുമെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കുന്ന പഠനം അതിന്റെ കാരണമായി പറയുന്നത്, ഇനിയും നാല്‍പത്തി രണ്ടു ശതമാനം വരുന്ന ജനങ്ങള്‍ ഇത്തരം ഫോണുകള്‍ വരും വര്‍ഷം സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് എന്നതാണ്.

ഭൂരിഭാഗം ജനങ്ങളിലും അതായത് എഴുപത്തിയെട്ടു ശതമാനം പേരും ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ ഫേസ് ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നീ നൂതന സംവിധാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും പഠനം കണ്ടെത്തിയിരിക്കുന്നു.

അന്‍പത്തി ഒന്ന് ശതമാനം സ്ഥിരമായി വാര്‍ത്താ ആപ്പുകള്‍ നോക്കുന്നതായും നാല്പത്തി ഒന്ന് ശതമാനം ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതായും പഠനം പറയുന്നു.

Scroll To Top