Friday January 19, 2018
Latest Updates

സ്നോയ്ക്ക് പിന്നാലെ കൊടുങ്കാറ്റു വരുന്നുവെന്ന് മെറ്റ് എറാന്‍,മഞ്ഞു വീഴ്ച തുടരും ,യെല്ലോ അലേര്‍ട്ട് 

സ്നോയ്ക്ക് പിന്നാലെ കൊടുങ്കാറ്റു വരുന്നുവെന്ന് മെറ്റ് എറാന്‍,മഞ്ഞു വീഴ്ച തുടരും ,യെല്ലോ അലേര്‍ട്ട് 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ അതിശൈത്യത്തെ കൂടുതല്‍ കലുഷിതമാക്കി കൊടുങ്കാറ്റിന് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍.ഇന്ന് പകല്‍ മണിക്കൂറില്‍ 45 മുതല്‍ 65കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് മെറ്റ് എറാന്‍ പ്രവചിക്കുന്നത്.കാറ്റിന്റെ വേഗത മണിക്കൂറില്‍ 85കിലോമീറ്ററിലെത്താനും സാധ്യതയുണ്ട്.

പടിഞ്ഞാറന്‍മേഖലയെ ആയിരിക്കും കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുക.രണ്ടുമാസം മുമ്പ് ഇതേമേഖലയില്‍ ഒഫേലിയ കൊടുങ്കാറ്റ് നാശം വിതച്ചിരുന്നു.ഗോള്‍വേ,മേയോ,ക്ലയര്‍,കോര്‍ക്ക് ,കെറി,ലിമെറിക്ക് എന്നീ കൗണ്ടികളില്‍ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കൂറിനും നാളെ രാത്രി പത്തിനും ഇടയിലാണ് കാറ്റിന് സാധ്യതയുള്ളത്.

അതേസമയം, യെല്ലോ മുന്നറിയിപ്പ് പ്രകാരം നാളെ വൈകിട്ട് എട്ട് മണി വരെ അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് എറാന്‍ അറിയിക്കുന്നു.രാജ്യത്താകെ മൂന്നു സെന്റിമീറ്റര്‍ കനത്തില്‍ സ്നോയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഞ്ഞിന് സാധ്യതയുണ്ട്. അടുത്ത 72 മണിക്കൂറുകള്‍ കൂടി രാജ്യത്ത് മഞ്ഞുവീഴ്ച തുടരുമെന്ന് മെറ്റ് എറാന്‍ നിരീക്ഷിക്കുന്നു. യെല്ലോ യുള്‍പ്പെട രണ്ട് മുന്നറിയിപ്പുകളും മെറ്റ് എറാന്‍ നല്‍കിയിട്ടുണ്ട്.കോണാക്ട്,ലെയ്ന്‍സ്റ്റര്‍,അല്‍സ്ടര്‍,മണ്‍സ്റ്ററിന്റെ ഏതാനും ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച തുടരും.കണക്ട്,ലെയ്ന്‍സ്റ്റര്‍എന്നിവിടങ്ങളില്‍ 10സെന്റിമീറ്റര്‍ വരെ സ്നോയുണ്ടാകുമെന്നാണ് മെറ്റ് എറാന്‍ പ്രവചിക്കുന്നത്.

മഞ്ഞുവീഴ്ച കണക്കിലെടുത്ത് റോഡുകളിലും പാതകളിലും ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.വടക്കും കിഴക്കും താപനില ഇന്ന് 4 മുതല്‍ 8 ഡിഗ്രി വരെയാകാനിടയുണ്ട്.തെക്ക് പടിഞ്ഞാറന്‍ തീരങ്ങളില്‍ ഇത് 10 ഡിഗ്രി വരെ ഉയരാനും സാധ്യത കാണുന്നു.

Scroll To Top