Sunday February 26, 2017
Latest Updates

സ്ഥലംമാറ്റ വിവാദത്തില്‍ സര്‍ക്കാരിന് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി

സ്ഥലംമാറ്റ വിവാദത്തില്‍ സര്‍ക്കാരിന് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിയെ വിമര്‍ശിച്ചു എന്നാരോപിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ സര്‍ക്കാരിന് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ എത്രയും വേഗം നടപടി എടുക്കുമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം മാറ്റിയ അധ്യാപിക ഊര്‍മിള ദേവി ഇന്നലെ നിയമസഭയില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ സ്ഥലം മാറ്റരുതെന്നും തന്റെ വാക്കുകള്‍ മന്ത്രിയെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അധ്യാപിക വ്യക്തമാക്കിയിരുന്നു.

സ്ഥലംമാറ്റ വിഷയത്തില്‍ അധ്യാപിക നേരിട്ട് പരാതി നല്‍കിയാല്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപിക നേരിട്ടെത്തി പരാതി നല്‍കിയത്. കഴിഞ്ഞ പതിനാറിന് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വൈകിയെത്തിയതിനെ വിമര്‍ശിച്ചതിനാണ് അധ്യാപികയെ സ്ഥലം മാറ്റിയത്.

Scroll To Top