Tuesday May 30, 2017
Latest Updates

സ്ത്രീ പുരുഷന് തുല്യമല്ലെന്ന് തുര്‍ക്കി പ്രസിഡന്റ്

സ്ത്രീ പുരുഷന് തുല്യമല്ലെന്ന് തുര്‍ക്കി പ്രസിഡന്റ്

അങ്കാറ: സ്ത്രീ ഒരിക്കലും പുരുഷന് തുല്യമല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗന്‍. അമ്മമാര്‍ക്ക് ഇസ്ലാം കല്‍പ്പിച്ചു നല്‍കുന്ന പ്രത്യേക പദവിയെക്കുറിച്ച് ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇസ്താംബുളില്‍ സ്ത്രീയും നീതിന്യായവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ ഒരിക്കലും പുരുഷന് തുല്യമല്ല പുരുഷന്‍ ചെയ്യുന്ന ജോലികള്‍ സ്ത്രീകള്‍ക്ക് ചെയ്യാനാകില്ല. അതേസമയം അമ്മയാകുന്നത് സ്ത്രീകള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃത്വമാണ് ഏറ്റവും വലിയ കാര്യം. അത് ഫെമിനിസ്റ്റുകള്‍ക്ക് മനസിലാകില്ലെനും പ്രസിഡന്റ് കുറ്റപ്പെടുത്തി. സ്ത്രീയും പുരുഷനും ഒരുപോലെയാണെന്ന് കണക്കാക്കുന്നത് പ്രകൃതി നിയമങ്ങള്‍ക്ക് എതിരാണെന്നും എര്‍ദോഗന്‍ പറഞ്ഞു. സ്ത്രീയും പുരുഷനും വ്യത്യസ്തമായ സൃഷ്ടികളാണ് അവരുടെ സ്വഭാവഘടനയിലും ഈ വ്യത്യാസം പ്രകടമാണെന്നും എര്‍ദോഗന്‍ പറഞ്ഞു.

അതേസമയം എര്‍ദോഗന്റെ പ്രസ്താവനയ്‌ക്കെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും ലിംഗ സമത്വം ഉറപ്പുവരുത്തുന്ന തുര്‍ക്കി ഭരണഘടനയുടെ ലംഘനമാണ് പ്രസിഡണ്ടിന്റെ പ്രസ്താവനയെന്ന് സ്ത്രീ സംഘടന പ്രവര്‍ത്തകര്‍ പറയുന്നു. തുര്‍ക്കിയില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ പ്രസ്താവനയെന്നും സ്ത്രീ സംഘടനകള്‍ കുറ്റപ്പെടുത്തി.

സ്ത്രീ വിരുദ്ധ പ്രസ്താവനകളിലൂടെ എപ്പോഴും വിവാദ കേന്ദ്രമാകുന്ന ഒരു ഭരണാധികാരിയാണ് തുര്‍ക്കി പ്രസിഡന്റ്. നേരത്തെ സ്ത്രീകള്‍ കുറഞ്ഞത് മൂന്നു കുട്ടികള്‍ക്കെങ്കിലും ജന്മം കൊടുക്കണമെന്ന് എര്‍ദോഗന്‍ പ്രസ്താവിച്ചത് വിവാദമായിരുന്നു. അബോര്ഷനും വിവാഹേതര ബന്ധങ്ങളും നിയമ വിരുദ്ധമാക്കാന്‍ ശ്രമിച്ചതും എര്‍ദോഗനെ വിവാദത്തിന്റെ കേന്ദ്ര ബിന്ദുവാക്കി. കൊളംബസ് അമേരിക്ക കണ്ടെത്തുന്നതിന് മുമ്പ് മുസ്ലീങ്ങള്‍ അമേരിക്ക കണ്ടെത്തിയിരുന്നു എന്ന പ്രസ്താവനയാണ് എര്‍ദോഗനെ വിവാദ കേന്ദ്രമാക്കിയ
മറ്റൊരു പ്രസ്താവന.

Scroll To Top