Saturday February 25, 2017
Latest Updates

സ്ത്രീ ആയതിനാല്‍ തനിക്ക് സ്തനങ്ങളുണ്ട്; ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ചുട്ട മറുപടിയുമായി ദീപിക പദുക്കോണ്‍

സ്ത്രീ ആയതിനാല്‍ തനിക്ക് സ്തനങ്ങളുണ്ട്; ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ചുട്ട മറുപടിയുമായി ദീപിക പദുക്കോണ്‍

സ്ത്രീ ആയതിനാല്‍ തനിക്ക് സ്തനങ്ങളുണ്ടെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ . തനിക്ക് സ്തനങ്ങളുണ്ട് അതുകൊണ്ട് നിങ്ങള്‍ക്ക് എന്തെനിലും പ്രശ്‌നമുണ്ടോ എന്നും ദീപിക ചോദിച്ചു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മറുപടിയായാണ് ദീപിക രംഗത്ത് വന്നത്. ടൈംസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ദീപികയുടെ സ്തനങ്ങള്‍ കാണുന്ന ഒരു ചിത്രവും അതിനു നല്‍കിയ മോശം അടിക്കുറിപ്പുമാണ് ദീപിക പദുക്കോണിനെ ചൊടിപ്പിച്ചത്.

ഈ വാര്‍ത്തയ്ക്ക് മറുപടിയുമായാണ് ദീപിക സ്ത്രീ ആയതിനാല്‍ തനിക്ക് സ്തനങ്ങളുണ്ടെന്ന് മറുപടിയുമായി രംഗത്ത് വന്നത്. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്തവര്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കരുതെന്നും ദീപിക പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ദീപികയുടെ മറുപടി. ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിലെ ഒരു ചിത്രമാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. ദീപികയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും മാധ്യമ രംഗത്ത് നിന്നും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്.

Scroll To Top