Wednesday February 22, 2017
Latest Updates

സ്ത്രീകളിലെ ഹൃദയാഘാതം ലക്ഷണങ്ങള്‍

സ്ത്രീകളിലെ ഹൃദയാഘാതം ലക്ഷണങ്ങള്‍

പുരുഷന്മാര്‍ക്ക് മാത്രം ബാധിക്കുന്ന അസുഖമെന്ന ധാരണയാണ് ഹൃദയാഘാതത്തെക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ത്രീ പുരുഷ ഭേദമെന്യേ ആര്‍ക്കും വരാവുന്ന അസുഖമാണ് ഹൃദയാഘാതം. സ്ത്രീകളിലെ മരണ കാരങ്ങങ്ങളില്‍ നിന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന രോഗമാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ലക്ഷണം പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാത്തതാണ് മരണ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.

പലപ്പോഴും പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍. ഹൃദയാഘാത സാധ്യതയുള്ള 42 ശതമാനം സ്ത്രീകള്‍ക്കും ശ്വാസ തടസം അനുഭവപ്പെടാറുണ്ട്. പുരുഷന്മാരിലും ശ്വാസ തടസം അനുഭവപ്പെടാറുണ്ടെങ്കിലും നെഞ്ചുവേദന കൂടാതെയുള്ള ശ്വാസതടസം സ്ത്രീകളില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

കഴുത്ത്, പുറം, താടിയെല്ല്, പല്ല്,കൈകള്‍( പ്രധാനമായും ഇടത്) ,തോള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന വേദന സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഛര്‍ദ്ദി,മനംപുരട്ടല്‍, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവയും സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ രണ്ടിരട്ടി കൂടുതലായി സ്ത്രീകളില്‍ അനുഭവപ്പെടാറുണ്ട്.

തളര്‍ച്ച, ഉറക്കമില്ലായ്മ, ശരീരം വിറയ്ക്കുക, തുടങ്ങിയവയും സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. തല ചുറ്റലും തലവേദനയും ഹൃദയാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. താടിയെല്ല് വേദന ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാണ്.
 

Scroll To Top