Tuesday February 28, 2017
Latest Updates

സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ്:ലൂക്കന്‍കാരന്‍ പിടിയില്‍

സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ്:ലൂക്കന്‍കാരന്‍ പിടിയില്‍

ഡബ്ലിന്‍: സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പു നടത്തി 50,000 യൂറോ തട്ടിയ ആള്‍ക്ക് രണ്ടര വര്‍ഷത്തെ തടവു ശിക്ഷ. തട്ടിപ്പു രേഖകള്‍ ചമച്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹായം സ്വീകരിച്ചതായാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്ന കുറ്റം.

ലൂക്കനിലെ ഫോക്‌സ്‌ബോറോവിലുള്ള 32കാരനായ തോമസ് ലോറന്‍സാണ് ഇപ്പോള്‍ വെല്‍ഫെയര്‍ തട്ടിപ്പ് നടത്തി വെട്ടിലായിരിക്കുന്നത്. 2010 -2011 കാലഘട്ടത്തിനിടയല്‍ തട്ടിപ്പു നടത്തിയതായി 134ലോളം ചാര്‍ജുകള്‍ ആണുണ്ടായിരിക്കുന്നത്.
നാലുകുട്ടികളുടെ അച്ഛന്‍ കൂടിയായ തോമസിനെ ഡബ്ലിന്‍ സര്‍ക്ക്യൂട്ട് കോടതിയാണ് രണ്ടര വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

ഇത്തരം കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായി തടയാന്‍ സാധിക്കില്ലെങ്കിലും ഇപ്പോള്‍ കോടതി തങ്ങളുടെ കടമ ചെയ്യുകയാണെന്നാണ് ജഡ്ജ് മാര്‍ട്ടിന്‍ നൂലന്‍ അഭിപ്രായപ്പെട്ടത്.

Scroll To Top