Thursday April 27, 2017
Latest Updates

സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ് :പരിശോധനകള്‍ കര്‍ശനമാക്കുന്നു ,ചില്‍ഡ്രന്‍സ് ബെനഫിറ്റ് വാങ്ങുന്നവര്‍ കരുതിയിരിക്കുക

സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ് :പരിശോധനകള്‍ കര്‍ശനമാക്കുന്നു ,ചില്‍ഡ്രന്‍സ് ബെനഫിറ്റ് വാങ്ങുന്നവര്‍ കരുതിയിരിക്കുക

ഡബ്ലിന്‍ :താമസം ഇംഗ്ലണ്ടില്‍.മാസത്തില്‍ ഒരിക്കല്‍ മാത്രം അയര്‍ലണ്ടിലേയ്ക്ക് ഒരു യാത്ര .വന്ന് ജോബ് സീക്കെഴ്‌സ് അലവന്‍സും വാങ്ങി വൈകിട്ടത്തെ വണ്ടിയ്ക്കു മടക്കയാത്ര .

.വെല്‍ഫെയര്‍ തട്ടിപ്പിന്റെ പേരില്‍ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ പിടിയിലായത് ഇത്തരം 1900 ‘വെല്‍ഫെയര്‍ ടൂറിസ്റ്റുകള്‍’. 43,000യൂറോ ജോബ്‌സീക്കെഴ്‌സ് അലവന്‍സ് സ്വന്തമാക്കാന്‍ അയര്‍ ലണ്ടിലെയ്ക്ക് മാസം തോറും പറന്ന ആള്‍ ഈ 1900ത്തില്‍ ഒന്നു മാത്രം.

ഐ എം എഫിന്റെ കയ്യില്‍ നിന്നും കടവുമെടുത്തു നിലയില്ലാ കയത്തില്‍ നില്‍ക്കുന്ന ഐറിഷ് സര്‍ക്കാര്‍ ഇത്തരക്കാരെ നേരിടാന്‍ നടപടികള്‍ ഊര്‍ജിതമാക്കി .

അയര്‍ലണ്ടില്‍ താമസിക്കാതെ തന്നെ രാജ്യത്തെ വെല്‍ഫെയര്‍ സഹായങ്ങള്‍ കരസ്ഥമാക്കുന്നവരാണ് പലരും. പലര്‍ക്കുമെതിരെ നടത്തിയ അന്വേഷണത്തില്‍ നാഷനാലിറ്റി പോലും വ്യാജമാണെന്നാണ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന് മനസിലാക്കാന്‍ സാധിച്ചത്.

സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണ്. ഒരുപാട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് വക്താവ് അറിയിച്ചു.

ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് തൊഴിലില്ലായ്മ വേദനം ലഭ്യമാക്കാനുള്ള സംവിധാനം വകുപ്പ് ഒരുക്കിയിട്ടില്ല. അര്‍ഹതയുള്ളവര്‍ക്ക് അവരുടെ അടുത്തുള്ള തപാല്‍ ഓഫീസ് മുഖാന്തിരം ഇലക്ട്രോണിക് ഇന്‍ഫോര്‍മേഷന്‍ ട്രാന്‍സ്ഫര്‍ (ഇടിഐ) ആയി പേമെന്റ് എത്തിക്കുകയാണ് ചെയ്യുന്നത്. ഇതുകാരണം അപേക്ഷിച്ചവര്‍ക്ക് തങ്ങളുടെ പോസ്റ്റാഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടി വരാറുമുണ്ടെന്ന് വക്താവ് പറഞ്ഞു.
സോഷ്യല്‍ വെല്‍ഫെയര്‍ സഹായങ്ങള്‍ ലഭിക്കുന്നവരില്‍ വിശദമായ പരിശോധനകള്‍ തപാല്‍ ഓഫീസുകളിലും ശക്തമാക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയുമായും സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ബന്ധപ്പെട്ടിട്ടുണ്ട്.

2012 ജൂണ്‍ മുതല്‍ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിരുന്നു. 101 പേരെയാണ് ഇത്തരത്തില്‍ പിടികൂടിയത്. ഇവരില്‍ പലരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ശിക്ഷ വാങ്ങിക്കൊടുക്കാനും സാധിച്ചിട്ടുണ്ട്.

ഇതില്‍ ഒരു കേസില്‍ പ്രതിക്ക് 48 മണിക്കൂറിനകം പുറത്തുകടക്കണമെന്നും അല്ലാത്ത പക്ഷം 10 മാസത്തെ തടവും 1,500 യൂറോ പിഴയും ശിക്ഷ ലഭിക്കുമെന്നും വിധിച്ചു.

നിയമ വിരുദ്ധമായി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച മറ്റൊരാള്‍ക്ക് 1500 യൂറോ ആണ് ട്രേലി ജില്ലാ കോടതി വിധിച്ചത്.

കോര്‍ക്ക് സര്‍ക്യൂട്ട് കോടതിക്കു കീഴില്‍ വന്ന ഇത്തരത്തിലുള്ള കേസില്‍ ജഡ്ജ് പാട്രിക് മൊറാന്‍ പ്രതിക്ക് മൂന്നു വര്‍ഷത്തെ സസ്‌പെന്‍ഷനാണ് വിധിച്ചത്. പ്രതി 2008 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 43,000 യൂറോയില്‍ കൂടുതല്‍ പണം ഇത്തരത്തില്‍ കൈപ്പറ്റിയിട്ടുണ്ടെന്നാണ് തെളിഞ്ഞത്.
മൊനഗന്‍ സര്‍ക്യൂട്ട് കോടതിയില്‍ ഇത്തരത്തില്‍ ഹാജരാക്കപ്പെട്ട ലാറ്റിവിയക്കാരന് 2 വര്‍ഷത്തെ തടവു ശിക്ഷയാണ് ലഭിച്ചത്. സിംബാബ്‌വേ പൗരനായ മറ്റൊരാള്‍ക്ക് പത്തുമാസത്തെ സസ്‌പെന്‍ഷനും രാജ്യം വിട്ടുപോകാനുള്ള അറിയിപ്പുമാണ് ലഭിച്ചത്

.നിയമ വിരുദ്ധമായ ഏതെങ്കിലും മാര്‍ഗങ്ങളില്‍ സോഷ്യല്‍ വെല്‍ഫയര്‍ ബെനഫിറ്റ് സ്വീകരിക്കുന്ന പൗരന്‍മാരല്ലാത്തവരെ നാട് കടത്താന്‍ നിലവിലുള്ള നിയമം തന്നെ ഐറിഷ് സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്

.ഇന്ത്യാക്കാരയ ഏതാനം പേരെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം ശിക്ഷകള്‍ക്കു വിധേയമാക്കിയിട്ടുണ്ടെന്നു അറിയുന്നു .ചില്‍ട്രന്‍സ് ബെനഫിറ്റ് ,ജോബ് സീക്കെഴ്‌സ് അലവന്‍സ് ,തുടങ്ങി ഒട്ടേറെ ക്ഷേമ പദ്ധതികളില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

നിശ്ചിത കാലത്തില്‍ അധികം രാജ്യത്ത് താമസിക്കാതെ വെല്‍ഫയര്‍ സ്‌കീമുകളുടെ പ്രയോജനം കൈപ്പറ്റുന്നവരും ഇത്തരം ശിക്ഷകള്‍ നേരിടേണ്ടിവരും. ഒരു മാസത്തിലധികം രാജ്യം വിട്ടുനിന്നാല്‍ ചില്‍ട്രന്‍സ് ബെനഫിറ്റ് കൈപ്പറ്റാന്‍ പാടില്ലെന്നാണ് നിയമം .

ഇത് പാലിക്കാത്തവര്‍ ഏറെയാണ്.പിടിക്കപ്പെട്ടാല്‍ അധികം കൈപ്പറ്റിയ തുക തിരിച്ചു പിടിക്കുക എന്ന പതിവ് നയം മാറ്റി നിയമം കര്‍ശനമാക്കാനുള്ള ഒരുക്കത്തിലാണ് വകുപ്പ് അധികൃതര്‍like-and-share

Scroll To Top