Saturday July 21, 2018
Latest Updates

‘സോഷ്യല്‍ മീഡിയ ദൈവദാനം’,പക്ഷേ, പ്രാര്‍ഥനാവേളയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ മാര്‍പാപ്പയുടെ രൂക്ഷ വിമര്‍ശനം

‘സോഷ്യല്‍ മീഡിയ ദൈവദാനം’,പക്ഷേ, പ്രാര്‍ഥനാവേളയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ മാര്‍പാപ്പയുടെ രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍ :പ്രാര്‍ഥനാവേളയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.കുര്‍ബാന പ്രാര്‍ഥനയ്ക്കുള്ള സമയമാണ് ,അതല്ലാതെ ക്യാമറ ഫോണുകള്‍ ‘വിഴുങ്ങാനുള്ള’ അവസരമല്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

ബിഷപ്പുമാര്‍, പുരോഹിതര്‍, തീര്‍ഥാടകര്‍ എന്നിവര്‍ സന്തുഷ്ടരായി പ്രാര്‍ഥനാ കര്‍മ്മം നിര്‍വഹിക്കണം.നിങ്ങളുടെ ഹൃദയത്തെ ഉയര്‍ത്തുക എന്നാണ് വിശ്വാസികളോട് പുരോഹിതര്‍ ആവശ്യപ്പെടേണ്ടത്.അല്ലാതെ ഫോട്ടോഗ്രാഫുകള്‍ എടുക്കാന്‍ ഞങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉയര്‍ത്തുക എന്നല്ല മാര്‍പ്പാപ്പ വിശദീകരിച്ചു.

വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

‘ഞാന്‍ ഇവിടെ ബസിലിക്കയുടെ അകത്ത് കുര്‍ബാന നടത്തുന്ന സമയത്ത് വിശ്വാസികള്‍ മാത്രമല്ല,പുരോഹിതന്മാരും ബിഷപ്പുമാരും ധാരാളം ഫോണുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതാണ് കാണുന്നത്.ഇത് വളരെ സങ്കടകരമാണ്.മാര്‍പ്പാപ്പ പറഞ്ഞു.

80 വയസുള്ള മാര്‍പ്പാപ്പയ്ക്ക് സോഷ്യല്‍ മീഡിയയുടെ ലോകം അപരിചിതമല്ല. തന്റെ ഇംഗ്ലീഷ് ഭാഷയിലെ ട്വിറ്റര്‍ അക്കൗണ്ടില്‍ മാത്രം ഇദ്ദേഹത്തിന് 14 ദശലക്ഷം അനുയായികളുണ്ട്.എന്നാല്‍ മൊബൈലുകളുമായി വൈരുദ്ധ്യമുള്ള ബന്ധമാണുള്ളത്.

കുടുംബത്തിലെ ഭക്ഷണ മേശകളില്‍ സെല്‍ഫോണുകള്‍ ഓഫ് ചെയ്യാന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. മുഖാമുഖമുള്ള സംഭാഷണങ്ങളുടെ ‘മരണം’ സമൂഹത്തിന് ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.യുദ്ധങ്ങള്‍പോലും ഒഴിവാക്കാന്‍ നേരിട്ടുള്ള സംവാദം അനിവാര്യമാണ്.ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ‘ദൈവത്തിന്റെ ദാനമാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം പോക്കറ്റ് വലിപ്പത്തിലുള്ള ബൈബിളുകള്‍ ഉപയോഗിക്കാന്‍ മാര്‍പ്പാപ്പ യുവാക്കളെ ഉപദേശിച്ചു.

Scroll To Top