Thursday July 27, 2017
Latest Updates

സോളിഡാരിറ്റി ടി ഡി പോള്‍ മര്‍ഫി വിവാദത്തില്‍:ഡെയ്ലില്‍ എത്താതെ പ്രതിദിന ചെലവിനത്തില്‍ 2445യൂറോ കൈപ്പറ്റി

സോളിഡാരിറ്റി ടി ഡി പോള്‍ മര്‍ഫി വിവാദത്തില്‍:ഡെയ്ലില്‍ എത്താതെ പ്രതിദിന ചെലവിനത്തില്‍ 2445യൂറോ കൈപ്പറ്റി

ഡബ്ലിന്‍ :സോളിഡാരിറ്റി ടി ഡി പോള്‍ മര്‍ഫി വിവാദത്തില്‍.ഡെയ്ലില്‍ എത്താതെ പ്രതിദിന ചെലവുകള്‍ കൈപ്പറ്റിയതാണ് ടിഡിയെ കുഴപ്പത്തിലാക്കിയത്.ഏപ്രില്‍ മാസത്തില്‍ ആറ് തവണയും മെയ് മാസത്തില്‍ ഒരു തവണയുമാണ് ഇദ്ദേഹം ലെയ്ന്‍സ്റ്റെര്‍ ഹൗസിലെത്തിയതെന്നാണ് രേഖകള്‍.ജോബ്സ് ടൗണ്‍ വാട്ടര്‍ചാര്‍ജ് കേസുമായി ബന്ധപ്പെട്ട വിചാരണാ നടപടികളുടെ നാളൂകളായിരുന്നു ഇക്കാലം.

എന്നാല്‍ ഒരു ദിവസം ഹാജരായ മാസത്തില്‍പ്പോലും ഒരു മാസത്തെ ഫുള്‍ എക്സ്പെന്‍സിനത്തില്‍ 2445.83 യൂറോ ടിഡി കൈപ്പറ്റിയതായി രേഖകള്‍ വ്യക്തമാക്കുന്നു.ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ സോളിഡാരിറ്റി ടി ഡിമാരും ഉപയോഗിക്കാത്ത തുക സര്‍ക്കാരിന് തിരികെ നല്‍കാറുണ്ട്.ഞാന്‍ കഴിഞ്ഞ വര്‍ഷവും നല്‍കിയിരുന്നുവെന്ന് പോള്‍ മര്‍ഫി പറഞ്ഞു.ഈ വര്‍ഷവും ചെലവിടാത്ത തുക തിരികെ നല്‍കുമെന്നും മര്‍ഫി വ്യക്തമാക്കി.

മര്‍ഫിയുടെ വാര്‍ഷിക ശമ്പളം 90000യൂറോയാണ്.അതില്‍ കുറച്ചുതുക അന്റി ഓസ്റ്റെരിറ്റി അലൈയ്ന്‍സിനും സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും നല്‍കിയതായി ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.ഇദ്ദേഹത്തിന്റെ വാര്‍ഷികച്ചെലവുകളും മറ്റു ഡബ്ലിന്‍ ടിഡി മാരുടേത് പോലെ 30000യൂറോയാണ്,അത് നികുതി രഹിതവുമാണ്.യാത്രാ ബത്ത,ഓഫിസ് ചെലവുകള്‍,വെബ് ചെലവുകള്‍,പരസ്യ-ലീഫ്ലെറ്റ് ചെലവുകളെല്ലാം ഇതിലുണ്ട്.

കോര്‍ക്കിലെ സൗത്ത് വെസ്റ്റ് ടിഡി മൈക്കിള്‍ കോളിന്‍സാണ് മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ തുക അവകാശപ്പെട്ടിരിക്കുന്നത്.സ്വതന്ത്ര ടിഡിയായ ഇദ്ദേഹം 4534.98യൂറോയാണ് ചെലവാക്കിയതായി പറയുന്നത്.മറ്റ് ചെലവേറിയ പത്ത് ടിഡിമാര്‍ഃ ഡാനി ആന്റ് മൈക്കിള്‍ ഹീലെ 4478.75യൂറോ,ജിം ഡാലി(എഫ്ജി),മാര്‍ട്ടിന്‍ ഫെറിസ്(എസ്എഫ്),ബ്രണ്ടന്‍ ഗ്രിഫിന്‍(എഫ്ജി)ആണ്‍ഡ്രിയാസ് മൊയ്നിഹാന്‍ എന്നിവര്‍ 4422യൂറോ വീതവും ജോണ്‍ ബ്രാസില്‍(എഫ്എഫ്),പിയേഴ്സ് ഡോഹര്‍ട്ടി (എസ്എഫ്),മാര്‍ഗരറ്റ് മര്‍ഫി ഒ മാഹോണി(എഫ്എഫ്),മൈക്കിള്‍ മൊയ്നിഹാന്‍ (എഫ്എഫ്)എന്നിവര്‍ 4365.41യൂറോ വീതവുമാണ് കൈപ്പറ്റിയത്.ഏപ്രിലിലും മെയ് മാസത്തില്‍ ഓരോദിവസം മാത്രമാണ് ബ്രണ്ടന്‍ ഗ്രിഫിന്‍ സഭയിലെത്തിയത്.

വര്‍ഷത്തില്‍ കുറഞ്ഞത് 120 ദിവസമെങ്കിലും സഭയിലെത്തിയവര്‍ക്കാണ് യാത്രാബത്തയ്ക്ക് അര്‍ഹതയുള്ളത്. അത് 9000 മുതല്‍ 34000യൂറോ വരെ ഒരു വര്‍ഷം ലഭിക്കും.

ടിഡാമാര്‍ ഒരിക്കലും സഭയില്‍ വന്ന് ഒപ്പിടേണ്ട ആവശ്യമില്ലെന്നും അതിന് ഇലക്ടോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനു പ്രൊവിഷനുണ്ടെന്നും ലെയ്ന്‍സ്റ്റര്‍ ഹൗസ് വക്താവ് പറഞ്ഞു.

Scroll To Top