Monday February 20, 2017
Latest Updates

സോളാര്‍ :ഇന്ത്യയുടെ ശൌര്യം മങ്ങുന്നു,അമേരിക്കന്‍ നയങ്ങള്‍ക്ക് വഴങ്ങും :യൂ എസ് കാബിനറ്റ് സെക്രട്ടറി ഇന്ത്യയിലേയ്ക്ക്

സോളാര്‍ :ഇന്ത്യയുടെ ശൌര്യം മങ്ങുന്നു,അമേരിക്കന്‍ നയങ്ങള്‍ക്ക് വഴങ്ങും :യൂ എസ് കാബിനറ്റ് സെക്രട്ടറി ഇന്ത്യയിലേയ്ക്ക്

ന്യൂ ഡല്‍ഹി : ഏറെ നാളത്തെ ചെറുത്തു നില്‍പ്പിന് ശേഷം സൗരോര്‍ജ നയങ്ങളില്‍ ഇന്ത്യ അമേരിക്കയുടെ ഇഷ്ട്ടങ്ങള്‍ക്ക് വഴങ്ങി കൊടുക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍.പൊതു തിരഞ്ഞെടുപ്പിന് മുന്‍പേ കോടാനുകോടി ഡോളറിന്റെ ഈ ഇടപാടിനു അരങ്ങൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം.ഊര്‍ജ വകുപ്പിലെ ഉന്നതരുടെ അഭിപ്രായങ്ങളെ ത്രിണവല്ക്കരിച്ചാണ് കോണ്‍ഗ്രസിന്റെ ചില ഉന്നത നേതാക്കളും ,ഇടനിലക്കാരും ചേര്‍ന്ന് അടിയന്തരമായി ചര്‍ച്ചകള്‍ക്ക് സമയം കണ്ടെത്തിയത്.ഇതിന്റെ ഭാഗമായി ഊര്‍ജ മേഖലയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി യു.എസ് ഊര്‍ജ സെക്രട്ടറി ഏണസ്റ്റ് ജെ. മൊണീസ് മാര്‍ച്ചില്‍ ഇന്ത്യയിലെത്തും.

സോളാര്‍ വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ തുറന്ന പോരിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന് ദിവസങ്ങള്‍ക്കകം അമേരിക്കയെ പ്രീണനപ്പെടുത്തുന്ന തന്ത്രവുമായി ഇന്ത്യന്‍ ഭരണകൂടം രംഗത്തെത്തിയത് സോളാര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സോളാര്‍ എനര്‍ജി പ്രോഗ്രാമിനായി വിദേശരാജ്യങ്ങളിലുള്ള ഉത്പന്നങ്ങള്‍ സ്വീകരിക്കുകയില്ലെന്ന നിലപാടിലായിരുന്നു ഒരാഴ്ച മുന്‍പ് വരെ ഇന്ത്യ. ഇതിനെതിരെ പരാതിയുമായി ലോക വ്യാപാര സംഘടനയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു അമേരിക്ക.അമേരിക്കന്‍ സോളാര്‍ കമ്പനികളുടെയും ,ഇന്ത്യയിലെ ഇടത്തട്ടുകാരുടെയും വിലപേശല്‍ തന്ത്രമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടക്കാതെ പോയതെന്ന് കരുതേണ്ടിയിരിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ സോളാര്‍ മിഷന്‍ പ്രോഗ്രാമിന്റെ ഫേസ് 2ലേക്കാവശ്യമുള്ള സോളാര്‍ ഉപകരണങ്ങള്‍അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചതോടെയാണ് അമേരിക്ക ഇന്ത്യക്കെതിരെ ലോകവ്യാപാര സംഘടനയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ഇപ്പോഴാകട്ടെ യൂ എസ് കാബിനറ്റ് സെക്രട്ടറി കൂടിയായ മൊണീസിന്റെ ഇന്ത്യാ പര്യടനത്തില്‍ സൗരോര്‍ജ, കാറ്റാടി തുടങ്ങിയ പുതിയതും പരമ്പരാഗതവുമായ ഊര്‍ജ വിഭവങ്ങള്‍ ചര്‍ച്ചയ്ക്കു വരുമെന്നാണ് സൂചന.ഇദ്ദേഹത്തിനൊപ്പം ഒരു ഉന്നതതല സംഘവും ഇന്ത്യയില്‍ എത്തുന്നുണ്ട്. എണ്ണ പ്രകൃതി വാതകം, കല്‍ക്കരി വൈദ്യുതി ഊര്‍ജക്ഷമത, പുത്തന്‍ സാങ്കേതിക വിദ്യകളും പരമ്പരാഗത ഊര്‍ജവും സിവില്‍ ന്യുക്ലിയര്‍ കോ ഓപറേഷന്‍ തുടങ്ങിയ വിഷയങ്ങളിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക. കുടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഡ്വാന്‍സ് ക്ലീന്‍ എനര്‍ജിയില്‍ ഇന്ത്യയു.എസ് പങ്കാളിത്തതിനുള്ള (പിഎസിഇ) എംഒയുവും ഒപ്പുവച്ചേക്കൂം

2010 വരെയുള്ള സോളാര്‍ പവര്‍ കപാസിറ്റിയില്‍ നിന്നും 17.8 മെഗാവാട്ടോളം വളര്‍ന്ന് ഇപ്പോള്‍ 2000 മെഗാവാട്ടില്‍ കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കാന്‍ സോളാര്‍ പ്രോഗ്രാമിന് സാധിക്കുന്നുണ്ട്. 2022ണ്ടോടെ 22,000മെഗാവാട്ട് എന്ന ലക്ഷ്യത്തിലേക്കെത്തിക്കാനായാണ് ഇപ്പോള്‍ സോളാര്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഈ പദ്ധതിയില്‍ നെടുനായകത്വം നേടാനാണ് യൂ എസ്സിന്റെ നീക്കം.ഇന്ത്യയുടെ മുന്‍ തീരുമാനം കേട്ട് നൂറോളം വരുന്ന അമേരിക്കന്‍ സോളാര്‍ ഉത്പന്ന കയറ്റുമതിക്കാരുടെ സ്വസ്ഥത തന്നെ നഷ്ട്ടപ്പെട്ട അവസ്തയിലായിരുന്നുവത്രെ. അവര്‍ക്കിനി സന്തോഷത്തിന്റെ ദിവസങ്ങളാണ്.

ഇന്ത്യ ഒരു പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന ഘട്ടത്തില്‍ ആരും ശ്രദ്ധിക്കാതെ നടക്കാന്‍ പോകുന്ന വലിയ പ്രതിഷെധമൊന്നുമില്ലാത്ത ഇടപാടയിരിക്കും എന്ന് കണ്ടാണത്രേ ഈ അവസരം തന്നെ ഇടനിലക്കാര്‍ തിരഞ്ഞെടുത്തത്.

.

Scroll To Top