Wednesday November 22, 2017
Latest Updates

സോര്‍ഡ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്:കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സ് ജേതാക്കള്‍

സോര്‍ഡ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്:കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സ് ജേതാക്കള്‍

ഡബ്ലിന്‍:സോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന സോര്‍ഡ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സ് ജേതാക്കളായി.ഫൈനലില്‍ താല ചലഞ്ചേഴ്‌സിനെയാണ് കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. കനത്ത വെല്ലുവിളിയുയര്‍ത്തിയ ഡബ്ലിനില്‍ നിന്നുള്ള ശക്തരായ ടീമുകള്‍ക്കെതിരെ മികച്ച പോരാട്ടം നടത്തിയാണ് കില്‍ഡെയര്‍ ടീം വിജയകിരീടം ചൂടിയത്.

സെമി ഫൈനലില്‍ താല ചലഞ്ചേഴ്‌സ് ശക്തരായ കെ സി സി ടീമിനെയും കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സ് ലൂക്കന്‍ ക്രിക്കറ്റ് ക്ലബിനെയും പരാജയപ്പെടുത്തി .

ന്യൂ ബ്രിഡ്ജ് പാര്‍ക്കില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഒമ്പതോളം പ്രമുഖ ടീമുകള്‍ പങ്കെടുത്തു.കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സിന്റെ രജിത് കോര്‍ ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ടപ്പോള്‍ കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സിന്റെ തന്നെ ധരം സിംഗ് ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു .മികച്ച ബൗളര്‍ ആയി താലയുടെ ശ്രീകാന്തും മികച്ച ഫീല്‍ഡര്‍ ആയി ഗ്ലാഡിയേറ്റഴ്സിന്റെ മാത്യു തോമസും തിരഞ്ഞെടുക്കപ്പെട്ടു.

എവര്‍റോളിങ് റണ്ണേഴ്സ് കപ്പ് ട്രോഫി താലയുടെ ക്യാപ്റ്റന്‍ സുനിലും വിജയികള്‍ക്കുള്ള ട്രോഫി കില്‍ഡെയര്‍ നൈറ്റ്‌റൈഡേഴ്സ് ക്യാപ്റ്റന്‍ നെല്‍സണും എറ്റു വാങ്ങി .

ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു

Scroll To Top