Saturday February 17, 2018
Latest Updates

സോഫ്റ്റ് വെയര്‍ കമ്പനി അയര്‍ലണ്ടില്‍ 100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു

സോഫ്റ്റ് വെയര്‍ കമ്പനി അയര്‍ലണ്ടില്‍ 100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു

ഡബ്ലിന്‍:രാജ്യത്ത് പുതിയ നൂറ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സ്ലാക്ക്. ഡബ്‌ളിനില്‍ കമ്പനിയുടെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തുറക്കുന്നതിന്റെ ഭാഗമായാണിത്.

ഡബ്‌ളിനിലെ ട്രിനിറ്റി കോളേജില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി, തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ എന്നിവര്‍ക്കൊപ്പമാണ് കമ്പനിയധികൃതര്‍ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചത്. യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്തൃ സേവനം, അക്കൌണ്ടിങ്ങ് സെക്ഷനുകളിലായിരിക്കും തസ്തികകള്‍ സൃഷ്ടിക്കപ്പെടുക. ട്വിട്ടര്‍, ഡ്രോപ്‌ബോക്‌സ് എന്നിവയുടെ കൂടി സേവനം പ്രയോജനപ്പെടുത്തി ബിസിനസ് ടീമുകള്‍ക്കുള്ളില്‍ മെസേജിങ്ങിനായുള്ള പ്ലാറ്റ്‌ഫോമാണ് സ്ലാക്ക്.
അതിനിടെ വൊഡാഫോണും ഇ എസ് ബി യും ചേര്‍ന്നുള്ള പുതിയ ബ്രോഡ്ബാന്‍ഡ് സംരംഭമായ സിറോ ഇതിനോടകം 60 സ്ഥിരനിയമനങ്ങള്‍ ഉള്‍പ്പടെ 260 തൊഴിലവസരങ്ങള്‍ നിര്‍മ്മാണമേഖലയില്‍ സൃഷ്ടിച്ചു കഴിഞ്ഞു

Scroll To Top