Monday January 23, 2017
Latest Updates

സൈബര്‍ സുരക്ഷയ്ക്കുള്ള ഇസ്‌ല അവാര്‍ഡ് കേരള പോലീസിന്

സൈബര്‍ സുരക്ഷയ്ക്കുള്ള ഇസ്‌ല അവാര്‍ഡ് കേരള പോലീസിന്

ഏഷ്യ-പെസഫിക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡര്‍ഷിപ്പ് അച്ചീവ്മെന്റ്സ് (ഇസ്‌ലാ-ISLA)അവാര്‍ഡ് 2013ന് കേരള പോലീസ് തിരഞ്ഞെടുക്കപ്പെട്ടു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന അവാര്‍ഡാണ് ഇസ്‌ല.

സൈബര്‍ സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ തയ്യാറെടുപ്പുകളും ഫലപ്രദമായ പ്രവര്‍ത്തനങ്ങളും ആവിഷ്ക്കരിക്കാന്‍ സര്‍ക്കാരിനെയും സംരഭകരെയും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവര്‍ഷവും കേരള പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊക്കോന്‍ കോണ്‍ഫറന്സിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.

സൈബര്‍ സെക്യൂരിറ്റിയും സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് 90,000 പ്രോഫഷനലുകള്‍ അംഗങ്ങളായുള്ള ഇന്റര്‍നെറ്റ് സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന് ആണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് കൊക്കോന്‍ കോണ്‍ഫറന്സിന്‍റെ ചുമതലയുള്ള ജി. മനോജ്‌ എബ്രഹാം പറഞ്ഞു.

സൈബര്‍ മേഖലയിലെ സുരക്ഷയ്ക്ക് കേരള പോലീസ് നല്‍കുന്ന പരിഗണനയ്ക്കും ശ്രദ്ധയ്ക്കുമാണ് അവാര്‍ഡ്. ഈ മാസം ഫിലിപ്പീന്‍സില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് കേരള പോലീസ് മേധാവി ഫിലിപ്പീന്‍ വൈസ് പ്രസിഡണ്ടില്‍ നിന്നും ഏറ്റുവാങ്ങും. കേരളത്തില്‍ വച്ച് ചടങ്ങ് നടക്കുന്നത് സപ്തംബര്‍ 27ന് ആണ്.

Scroll To Top