Thursday April 27, 2017
Latest Updates

സൈനീകന്റെ അറുത്തെടുത്ത തലയുമായി ഒരു ബാലന്‍ !

സൈനീകന്റെ അറുത്തെടുത്ത തലയുമായി ഒരു ബാലന്‍ !

സിഡ്‌നി: സൈനീകന്റെ അറുത്തെടുത്ത തല 7 വയസുകാരന്റെ കൈയ്യില്‍. സിറിയന്‍ സൈനികന്റെ അറുത്തെടുത്ത തലയുമായി ഒരു ബാലന്‍ നില്‍ക്കുന്ന ചിത്രം ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ആസ്‌ട്രേലിയന്‍ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടിയുടെ പിതാവ് ഖാലീദ് ഷറഫാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

സൈനീകന്റെ തലയുമായി നില്‍ക്കുന്നത് തന്റെ മകനാണെന്ന അടിക്കുറിപ്പോടെ അഭിമാനപൂര്‍വ്വം അദേഹം ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഖാലീദിനെ തീവ്രവാദികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അദേഹം ഇപ്പോള്‍ ഐസില്‍ പോരാളികള്‍ക്കൊപ്പമാണ്. കുടുംബവും ഖാലീദിനൊപ്പമുണ്ടെന്നാണ് വിവരം.

ഐസില്‍ പോരാളികളുടെ ക്രൂരതയുടെ തെളിവാണ് ഈ ചിത്രമെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് ചൂണ്ടിക്കാട്ടി. അറുത്തെടുത്ത തലയുമായി നില്‍ക്കുന്ന 7 വയസുകാരന്റെ ചിത്രം പുറത്തായതോടെ ഐസിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്

Scroll To Top