Tuesday May 23, 2017
Latest Updates

സൈക്യാട്രിക് നഴ്‌സുമാര്‍ എച്ച്എസ്ഇയ്‌ക്കെതിരെ 

സൈക്യാട്രിക് നഴ്‌സുമാര്‍ എച്ച്എസ്ഇയ്‌ക്കെതിരെ 

ഗാല്‍വേ : അയര്‍ലണ്ടിലെ സൈക്യാട്രിക് നഴ്‌സുമാര്‍ എച്ച്എസ്ഇക്കെതിരെ രംഗത്ത്. ഗാല്‍വെയിലെയും റാസ്‌കോമണിലെയും സൈക്യാട്രിക് നഴ്‌സുമാര്‍ എച്ച്എസ്ഇയുടെ നഴ്‌സിംഗ് ഏരിയ ഡയറക്ടര്‍ക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കി. മെന്റല്‍ ഹെല്‍ത്ത് സര്‍വീസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗാല്‍വെയില്‍ വിളിച്ച യോഗത്തിലാണ് നഴ്‌സുമാര്‍ എച്ച്എസ്ഇ ഏരിയ ഡയറക്ടര്‍ക്കെതിരെ രംഗത്ത് വന്നത്. സൈക്യാട്രിക് നഴ്‌സസ് അസോസിയേഷനിലെ നൂറോളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. 

ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതും സൈക്യാട്രിക് ചികിത്സാ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാരെ നിയമിക്കുന്നില്ലെങ്കില്‍ സംഘടന സമര രംഗത്ത് ഇറങ്ങുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഗാല്‍വെയിലെ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റലിലാണ് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധി ആയിരിക്കുന്നത്.

Scroll To Top