Friday February 24, 2017
Latest Updates

സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ എന്തെല്ലാം

സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ എന്തെല്ലാം

ഒരു സേവിങ്ങ്‌സ് ബാങ്ക് അക്കൌണ്ട് എങ്കിലും സ്വന്തമായി ഉള്ളവരാണ് നാമെല്ലാം. എന്നാല്‍ സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ബാങ്ക് നല്‍കുന്ന സൌകര്യങ്ങളെക്കുറിച്ച് എത്ര പേര്‍ക്ക് അറിയാം. സേവിങ്ങ്‌സ് അക്കൌണ്ടുകള്‍ക്ക് 7 ശതമാനം വരെ പലിശ നല്‍കുന്നതിന് പുറമേ ബാങ്കുകള്‍ സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്.

ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള റെസ്‌റ്റോറന്റിലും ഷോപ്പുകളിലും സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് വിലക്കിഴിവ് വിലക്കിഴിവ് ലഭ്യമാണ്. 50,000 രൂപയോ അതിന് മുകളിലോ ബാലന്‍സ് ഉള്ള സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ചില ബാങ്കുകള്‍ ലോക്കര്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 15 മുതല്‍ 30 ശതമാനം വരെയാണ് ലോക്കര്‍ ഡിസ്‌കൌണ്ട്. ചില ബാങ്കുകള്‍ സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസിയോ ആക്‌സിഡന്റ് കവറോടുകൂടിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയോ നല്‍കുന്നുണ്ട്.

ബാങ്കില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ചില ബാങ്കുകള്‍ 2 മുതല്‍ 5 ശതമാനം വരെ ഡിസ്‌കൌണ്ട് നല്‍കുന്നുണ്ട്. അക്കൌണ്ടിലെ ബാലന്‍സിനെ ആശ്രയിച്ചാണ് ഡിസ്‌കൌണ്ട് ലഭിക്കുന്നത്. വിദേശത്ത് ഷോപ്പിംഗ് നടത്താനും പണം പിന്‍വലിക്കാനും സഹായകമായ ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് സേവിങ്ങ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന മറ്റൊരു സേവനമാണ്.

Scroll To Top