Thursday July 27, 2017
Latest Updates

സേര്‍ച്ചിങ്‌സൗകര്യം ദുര്‍വിനിയോഗം ചെയ്ത ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ 2.42ബില്യന്‍ യൂറോ പിഴയിട്ടു

സേര്‍ച്ചിങ്‌സൗകര്യം ദുര്‍വിനിയോഗം ചെയ്ത ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ 2.42ബില്യന്‍ യൂറോ പിഴയിട്ടു

ഡബ്ലിന്‍: ഷോപ്പിംഗ് സര്‍വീസുകളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നടത്തി നിയമവിരുദ്ധമായി നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കിയതിന് ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ വന്‍തുക പിഴയിട്ടു.2.42ബില്യന്‍ യൂറോയാണ് ഗൂഗിളിനെ ശിക്ഷിച്ചത്.വിശ്വാസ ലംഘനത്തിന് ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയായാണ് ഇതിനെ കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ആപ്പിള്‍ ടാക്സ് തീരുമാനമുള്‍പ്പടെ ഗൂഗിളിന്റെ സ്റ്റ്രിംഗ് ഓപ്പറേഷനിലൂടെ കണ്ടെത്തിയ സംഗതികള്‍ അമേരിക്കയിലെ വന്‍കിട സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.കുറ്റത്തിന്റെ ആഴവും കാലയളവും കണക്കിലെടുത്താണ് പിഴയീടാക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.90ബില്യണ്‍ ഡോളര്‍ കാഷ് ആയി നല്‍കാനുള്ള വിധി ഗൂഗിളിനെ കുഴപ്പത്തിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇതോടെ മുഖ്യപരസ്യ വരുമാന മാര്‍ഗമായി വിലയിരുത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് അന്വേഷണങ്ങളിലും മാറ്റം വരുത്താനും ഗൂഗിള്‍ നിര്‍ബന്ധിതരാകും.

ഇന്റര്‍നെറ്റ് ലോകത്തെ ഗൂഗിളിന്റെ അപ്രമാദിത്വം ദുരുപയോഗം ചെയ്തതു വഴി ഷോപ്പിംഗ് വിപണിയിലെ മല്‍സരം ശക്തിപ്പെടുത്തിയതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി.’നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുള്ള ഒട്ടേറെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഗൂഗിള്‍ നല്‍കിയിട്ടുണ്ടെന്നത് വളരെ നല്ല കാര്യമാണ്.എന്നാല്‍ ഒരു ഉല്‍പ്പന്നം മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്നു പറയുന്ന അവരുടെ മല്‍സര വിപണന തന്ത്രം ശരിയല്ല’കമ്മീഷണര്‍ മാര്‍ഗരറ്റ് വെസ്താഗര്‍ പറഞ്ഞു.

ഒരു വിഭാഗത്തിനു നേട്ടമുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിലൂടെ സെര്‍ച്ച് എന്‍ജിന്‍ എന്ന നിലയിലുള്ള പ്രബല സ്ഥാനം ഗൂഗിള്‍ ദുരുപയോഗം ചെയ്തു -അവര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയന്റെ വിശ്വാസം സംബന്ധിച്ച നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചു.മറ്റ് കമ്പനികള്‍ക്ക് മല്‍സരിക്കാനും നൂതനത്വം ആവീഷ്‌കരിക്കാനുള്ള അവസരവും ഗൂഗിള്‍ നഷ്ടപ്പെടുത്തി.അതിലൂടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന് ഹാനി സംഭവിച്ചതായും അവര്‍ പറഞ്ഞു.യൂറോപ്പില്‍ 90 ശതമാനം ഇന്റര്‍നെറ്റ് അന്വേഷണങ്ങളും ഗൂഗിള്‍ ഉപയോഗിച്ചുള്ളതാണ്.

Scroll To Top