Monday July 16, 2018
Latest Updates

സെല്‍ബ്രിഡ്ജില്‍ 5 ലക്ഷം യൂറോയുടെ മയക്കു മരുന്ന് വേട്ട, 3 പേര്‍ അറസ്റ്റില്‍

സെല്‍ബ്രിഡ്ജില്‍ 5 ലക്ഷം യൂറോയുടെ മയക്കു മരുന്ന് വേട്ട, 3 പേര്‍ അറസ്റ്റില്‍

ഡബ്ലിന്‍:ഡബ്ലിന്‍ സെല്‍ ബ്രിഡ്ജില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു ലക്ഷം യൂറോ വിലമതിക്കുന്ന മയക്കു മരുന്നുകള്‍ പിടിച്ചെടുത്തു. കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി കിനഹന്‍സിന്റെ കൂട്ടാളികളുടേതാണ് പിടിച്ചെടുത്ത മരുന്ന് നിര്‍മ്മാണ കേന്ദ്രം എന്ന് കരുതുന്നു.

കിനാഹന്‍സിന്റെ അനുയായികളുടെത് എന്ന് കരുതുന്ന സെല്‍ ബ്രിഡ്ജിലെ മയക്കു മരുന്ന് നിര്‍മ്മാണ കേന്ദ്രത്തില്‍ ഞായറാഴ്ചയാണ് ഗാര്‍ഡാ സംഘം തിരച്ചില്‍ നടത്തിയത്. വ്യവസായികാടിസ്ഥാനത്തില്‍ മയക്കു മരുന്ന് ഗുളികകള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്രങ്ങള്‍, ബ്ലെന്‍ഡര്‍ ,നിരോധിത മരുന്ന് പൊടികള്‍, ഗുളികകള്‍ എന്നിവയടക്കം 5 ലക്ഷം യൂറോയുടെ സാധന സാമഗ്രികളാണ് പിടിച്ചെടുത്തിരിക്കുന്നത്. സ്പെഷല്‍ ക്രൈം ടാസ്‌ക് ഫോഴ്സും , ഗാര്‍ഡ നാഷണല്‍ ഡ്രഗ്ഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും ചേര്‍ന്നാണ് റൈഡ് നടത്തിയത്.

30 നും 40 നും ഇടയില്‍ പ്രായമുള്ള മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും അയര്‍ലണ്ടിലെത്തി ഇവിടെ സ്ഥിര താമസമാക്കിയവരാണ്. ക്രിമിനല്‍ ജസ്റ്റിസ് ( നിരോധിത മരുന്ന് വ്യാപാര) നിയമം 1996 ലെ വകുപ്പ് 2 ചുമത്തി ഇവരെ ലെക്‌സിപ്പ് , ലുക്കന്‍ എന്നീ ഗാര്‍ഡ സ്റ്റേഷനുകളില്‍ തടവിലാക്കിയിരിക്കുകയാണ്.

‘രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഡ റൈഡ് നടത്തിയപ്പോള്‍ അവര്‍ ഗുളികകളുടെ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിദേശ മയക്കു മരുന്ന് വ്യാപാരികളുമായുള്ള ഐറിഷ് സംഘടനകളുടെ ബന്ധമാണ് ഈ ഓപ്പറേഷനിലൂടെ വീണ്ടും വെളിപ്പെടുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ട് പോകുമെന്ന് അസിസ്റ്റസ്‌റ് കമ്മീഷണര്‍ ജോണ്‍ ഓ ഡ്രൈസ്‌കോള്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

Scroll To Top