Tuesday February 20, 2018
Latest Updates

സെല്‍ബ്രിഡ്ജിനെ നശിപ്പിക്കരുതെന്ന് ഗ്രാമവാസികള്‍,പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി 

സെല്‍ബ്രിഡ്ജിനെ നശിപ്പിക്കരുതെന്ന് ഗ്രാമവാസികള്‍,പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി 

ലൂക്കന്‍:സെല്‍ബ്രിഡ്ജില്‍ പദ്ധതിയിടുന്ന പുതിയ ടൗണ്‍ സെന്റ്‌ററിനെതിരെ പരിസരവാസികളുടെ കൂട്ടായ്മ.

നഗര പദ്ധതിയുമായി മുന്നോട്ടു പോയാല്‍ , ആര്‍തര്‍ ഗിന്നസ് ജനിച്ച ഗ്രാമം നശിപ്പിക്കപ്പെടും എന്നാണ് സെല്‍ബ്രിഡ്ജ് നിവാസികളുടെ പരാതി.

രണ്ടായിരത്തിലധികം സെല്‍ബ്രിഡ്ജ് നിവാസികളാണ് പദ്ധതിയ്ക്കെതിരെ ഒന്ന് ചേര്‍ന്നിരിക്കുന്നത്.ലിഫി നദിയുടെ കുറുകെ വരുന്ന ഈ പദ്ധതി വന്‍ നഷ്ടങ്ങളാണ് സെല്‍ബ്രിഡ്ജ് പ്രദേശത്ത് വരുത്തിവെക്കുകയെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഏഴു കൗണ്‍സിലറില്‍മാരില്‍ അഞ്ചു പേര്‍ പദ്ധതിക്കെതിരെ കൗണ്‍സിലില്‍ വോട്ട് ചെയ്തു.

മനോഹരമായ പൈതൃക നഗരം സംരക്ഷിക്കാനുള്ള നടപടിയുണ്ടാവണമെന്ന് സെല്‍ബ്രിഡ്ജ് ആക്ഷന്‍ അലയന്‍സ് വക്താവ് പറഞ്ഞു.അയര്‍ലണ്ടിലെ അഞ്ച് പ്രധാന സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കെസ്ല ടൌണ്‍ ജനപ്രീതി നേടിയ വോക്കിങ് ഡെസ്റ്റിനേഷന്‍ ആണ്. ടൗണ്‍സെന്റ്റര്‍ വരുന്നതോടെ ജനങ്ങളെ മാത്രമല്ല പ്രാദേശികജീവജാലങ്ങളെ പോലും അത് സാരമായി ബാധിക്കുമെന്ന് സെല്‍ബ്രിഡ്ജ് നിവാസികള്‍ പറയുന്നു. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഭവനകാര്യ സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് വ്യക്തമാക്കി.

Scroll To Top